പോർട്ട് എലിസബത്ത്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഫോളോ ഓണ്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ ഒന്‍പതിന് 499 ഡിക്ലയേർഡിനെതിരേ ആതിഥേയർ ആദ്യ ഇന്നിംഗ്സിൽ 209നു പുറത്തായി.
51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ഡോം ബെസ് ആണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഫോളോ ഓണിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് തോൽവിയുടെ വക്കിലാണ്. 83 റണ്‍സിനിടെ ആറ് വിക്കറ്റുകൾ ആതിഥേയർക്ക് നഷ്ടപ്പെട്ടു. ജോ റൂട്ട് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിനു തിരിച്ചടിയേകിയത്.