ഹോബർട്ട്: കിം ക്ലൈസ്റ്റേഴ്സ്, സെറീന വില്യംസ് എന്നിവർക്കൊപ്പം ലോക ടെന്നീസ് ചരിത്രത്തിൽ മറ്റൊരു പേരുകൂടി... ഇന്ത്യയുടെ സാനിയ മിർസ. അമ്മയായശേഷം ടെന്നീസ് കോർട്ടിലേക്ക് മടങ്ങിയെത്തി നേട്ടങ്ങളുടെ പടവു കയറിയവരാണ് ക്ലൈസ്റ്റേഴ്സും സെറീനയും. അവർക്കൊപ്പമാണ് ഇപ്പോൾ ഇന്ത്യയുടെ ടെന്നീസ് റാണിയായ സാനിയ. ഹോബർട്ട് ഇന്റർനാഷണൽ ടെന്നീസ് വനിതാ ഡബിൾസ് കിരീടം സാനിയ മിർസ - യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ സാങ് ശ്വായ് - പെംഗ് ഷ്വായ് സഖ്യത്തെയാണ് സാനിയ - കിചെനോക്ക് കൂട്ടുകെട്ട് നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. സ്കോർ: 6-4, 6-4. സീഡ് ചെയ്യപ്പെടാത്ത സഖ്യമായിരുന്നു സാനിയ-കിചെനോക്ക് എന്നതും ശ്രദ്ധേയം.
അതോടെ ഇന്ത്യൻ ടെന്നീസ് ലോകം ഒന്നടങ്കം സാനിയയെ പ്രകീർത്തിച്ചു. ഈ അദ്ഭുത തിരിച്ചുവരവിനെ വാനോളം പുകഴ്ത്തി. ഇതിലും വലിയ തിരിച്ചുവരവ് സ്വപ്നങ്ങളിൽ മാത്രമെന്ന് വിശേഷിപ്പിച്ചു. 2018 ൽ അമ്മയാകാൻ വേണ്ടി ടെന്നീസിൽനിന്ന് ഇടവേളയെടുത്ത സാനിയയുടെ തിരിച്ചുവരവിലെ ആദ്യ ടൂർണമെന്റായിരുന്നു. മടങ്ങിവരവിലെ ആദ്യ ടൂർണമെന്റിൽതന്നെ കിരീടത്തിൽ ചുംബിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദം സാനിയ പങ്കുവയ്ക്കുകയും ചെയ്തു. 2018 ഏപ്രിലിൽ സമൂഹമാധ്യമത്തിലൂടെയായിരുന്നു സാനിയ താൻ ഗർഭിണിയാണെന്ന് ലോകത്തെ അറിയിച്ചത്. ഒക്ടോബറിൽ കുഞ്ഞിനു ജൻമം നൽകുകയും ചെയ്തു.
മമ്മി ഈസ് ബാക്ക്
ഹോബർട്ട് ഇന്റർനാഷണൽ ഫൈനിലിലെ സാനിയ സഖ്യത്തിന്റെ വിജയം ആധികാരികമായിരുന്നു. മികച്ച സർവുകളും റിട്ടേണുകളുമായി സാനിയ സഖ്യം കളം നിറഞ്ഞു. മൽസരത്തിൽ ഒരു ഡബിൾ ഫോൾട്ട് പോലും വരുത്തിയില്ല.
2017ൽ പരിക്കിനെ തുടർന്ന് കളം വിട്ട സാനിയ വൈകാതെ ഗർഭിണിയായി. അതോടെ ജീവിതചര്യ ആകെമാറി. മകൻ ഇഷാനായിരുന്നു പിന്നീട് സാനിയയുടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ആറു മാസത്തിനുശേഷം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അങ്ങനെ ഹോബർട്ടിൽ സാനിയ കിരീടത്തിൽ മുത്തമിട്ടു.
ഡബിൾസിൽ മുൻ ലോക ഒന്നാം നന്പർ താരമായ സാനിയ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറു ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട്. 2016ലെ ഓസ്ട്രേലിയയൻ ഓപ്പണ് ആണ് അവസാനം നേടിയ ഗ്രാൻസ്ലാം. 41 ഡബ്ല്യുടിഎ കിരീടങ്ങളും നേടി. ഓസ്ട്രേലിയൻ ഓപ്പണിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം സാനിയ മിക്സഡ് ഡബിൾസിന് ഇറങ്ങുന്നുണ്ട്. ഈ വർഷത്തെ ഒളിന്പിക്സിൽ മെഡൽ നേടുകയാണ് തന്റെ സ്വപ്നമെന്ന് സാനിയ മുന്പ് പറഞ്ഞിരുന്നു.