ജംഷഡ്പുർ: ഐഎസ്എൽ ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എവേ പോരാട്ടത്തിൽ ജംഷഡ്പുർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. രാത്രി 7.30നാണ് മത്സരം.
ഹൈദരാബാദ് എഫ്സിക്കെതിരേ കൂറ്റൻ വിജയം നേടിയും കരുത്തരായ എടികെയെ അവരുടെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുത്തിയും തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ എവേ ജഴ്സിയായ കറുപ്പ് നിറത്തിലുള്ള ജഴ്സി അണിഞ്ഞാകും ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കുക. ജനുവരി 25ന് ഗോവയിൽ നടക്കുന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ഇതേ ജഴ്സി ആണിഞ്ഞാകും ഇറങ്ങുക. പുത്തൻ എവേ ജഴ്സി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് പുറത്തു വിട്ടു.