ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തിനും മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും സമനില. എവേ പോരാട്ടത്തിൽ ടോട്ടനം വാറ്റ്ഫോഡിനോട് ഗോൾ രഹിത സമനില വഴങ്ങി. മാഞ്ചസ്റ്റർ സിറ്റിയുടെ സമനില സ്വന്തം തട്ടകത്തിൽവച്ച് 2-2ന് ക്രിസ്റ്റൽ പാലസിനെതിരേ ആയിരുന്നു. സിറ്റി സെർജ്യോ അഗ്വെയ്റോയുടെ (82, 87) ഇരട്ട ഗോളിലാണ് മുന്നിലെത്തിയത്. എന്നാൽ, 90-ാം മിനിറ്റിൽ ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോൾ സിറ്റിയെ സമനിലയിൽ കുടുക്കി. ടൊസനിലൂടെ 39-ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസ് മുന്നിലെത്തിയിരുന്നു.
ആഴ്സണൽ ഹോം മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡുമായി 1-1 സമനിലയിൽ പിരിഞ്ഞു.
ആഴ്സണൽ ഹോം മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡുമായി 1-1 സമനിലയിൽ പിരിഞ്ഞു.