കാഞ്ഞങ്ങാട്: മഹാരാഷ്ട്രയിലെ നന്ദേദിൽ നടന്ന ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായി.
ആകെയുള്ള അഞ്ചു വിഭാഗങ്ങളിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. 640 കിലോ പുരുഷന്മാരുടെ വിഭാഗത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായിരുന്ന പഞ്ചാബിനെ തോൽപ്പിച്ച് ചരിത്രത്തിലാദ്യമായാണ് കേരളം കിരീടം നേടിയത്. 560 കിലോ മിക്സഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും 600 കിലോ സീനിയർ പുരുഷന്മാരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കേരളത്തിന് ലഭിച്ചു. സബ് ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. ബാബു കോട്ടപ്പാറ (കാസർഗോഡ്), ആദർശ് മാത്യു (കണ്ണൂർ), ടെലിൻ തമ്പി (പാലക്കാട്) എന്നിവരായിരുന്നു കേരള ടീമിന്റെ പരിശീലകർ. പി.എം. അബൂബക്കർ, പ്രവീൺ മാത്യു കരിവേടകം, എം.വി. സജിത്ത് കുമാർ എരിപുരം, ടി. സുജിത എന്നിവർ മാനേജർമാരാണ്.