ഹോബർട്ട്: അമ്മയായശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ സാനിയ മിർസ വിജയക്കുതിപ്പ് തുടരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ സാനിയ ഹോബർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സെമിയിലെത്തി. സാനിയ - യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം ക്രിസറ്റീന മക്ഹാലെ - വനിയ കിം കൂട്ടുകെട്ടിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്, 6-2, 4-6, 10-4.