ബെർലിൻ: കായിക ലോകത്തിലെ ഓസ്കർ ആയ ലോറെസ് പുരസ്കാരത്തിന് അർജന്റൈൻ ഫുട്ബോൾ താരം ലയണൽ മെസി, സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ, എഫ് വണ്‍ ചാന്പ്യൻ ലൂയിസ് ഹാമിൽട്ടണ്, മോട്ടോ ജിപി ചാന്പ്യൻ മാർക് മാക്വെസ്, മാരത്തണ്‍ താരം എല്യൂദ് കിപ്ചോഗെ തുടങ്ങിയവർ നാമനിർദേശം ചെയ്യപ്പെട്ടു. വേൾഡ് സ്പോർട്സ്മാൻ ഓഫ് ദ ഇയർ പുരസ്കാരത്തിനാണ് ഇവർക്ക് നാമനിർദേശം ലഭിച്ചത്.
ഗ്രേറ്റസ്റ്റ് ലോറസ് സ്പോർട്ടിംഗ് മൊമന്റ് 2000-2020 (കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ഏറ്റവും മഹത്തായ കായികമുഹൂർത്തം) പുരസ്കാരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് നാമനിർദേശം ലഭിച്ചിരുന്നു.