ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പർ നാലാം റൗണ്ടിൽ. മൂന്നാം റൗണ്ടിൽ മിഡിൽസ്ബ്രോയെ 2-1നു സ്വന്തം തട്ടകത്തിൽവച്ച് കീഴടക്കിയാണ് ടോട്ടനത്തിന്റെ മുന്നേറ്റം. ഹൊസെ മൗറീഞ്ഞോയുടെ സംഘം മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയിലൂടെ മുന്നിലെത്തി. 15-ാം മിനിറ്റിൽ എറിക് ലമേലയിലൂടെ ടോട്ടനം ലീഡ് 2-0 ആക്കി. ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു. അതോടെയാണ് റീപ്ലേ വേണ്ടിവന്നത്. നാലാം റൗണ്ടിൽ സതാംപ്ടണ് ആണ് ടോട്ടനത്തിന്റെ എതിരാളി.