മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധവുമായി ഇന്ത്യ x ഓസ്ട്രേലിയ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിനിടെ ക്രിക്കറ്റ് ആരാധകർ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഗാലറിയിൽ കാണികൾ പ്രതിഷേധമുയർത്തിയത്. പൗരത്വ നിയമ ഭേദഗതി വേണ്ടെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കരുതെന്നും എഴുതിയ ടീ ഷർട്ടുകൾ ധരിച്ചായിരുന്നു പ്രതിഷേധം. നോ സിഎഎ, നോ എൻപിആർ എന്ന് എഴുതിയ വെള്ള ടീ ഷർട്ടുകൾ ധരിച്ചെത്തിയ ആരാധകർ ഇന്ത്യ... ഇന്ത്യ... എന്ന മുദ്രാവാക്യവും മുഴക്കി.