കോട്ടയം: ഹംഗറിയിൽ നടന്ന യൂറോപ്യൻ യൂത്ത് ബാസ്കറ്റ്ബോൾ ലീഗിൽ, എൻബിഎ അക്കാഡമി ഇന്ത്യയുടെ മലയാളി താരം പ്രണവ് പ്രിൻസ് മികവാർന്ന പ്രടനം കാഴ്ചവച്ചു. നാല് മത്സരങ്ങളിൽ ഇന്ത്യൻ അക്കാഡമി രണ്ട് എണ്ണത്തിൽ ജയിക്കുകയും രണ്ടെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. യൂറോപ്യൻ യൂത്ത് ബാസ്കറ്റിൽ ഇന്ത്യ നാലാമതാണ് ഫിനിഷ് ചെയ്തത്. നാല് മത്സരങ്ങളിലായി പ്രണവ് 48 പോയിന്റ് സ്കോർ ചെയ്തിരുന്നു. എസ്കെആർയുആർയുവിനെ 70-41ന് ഇന്ത്യൻ അക്കാഡമി പരാജയപ്പെടുത്തിയ മത്സരത്തിലായിരുന്നു പ്രണവ് കൂടുതൽ പോയിന്റ് നേടിയത്, 19.