ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എവേ പോരാട്ടത്തിൽ സിറ്റി 6-1ന് ആസ്റ്റണ്‍ വില്ലയെ കീഴടക്കി. സെർജ്യോ അഗ്വെയ്റോ (28, 57, 81) ഹാട്രിക്ക് നേടിയപ്പോൾ റിയാദ് മെഹ്റെസ് (18, 24) ഇരട്ട ഗോൾ സ്വന്തമാക്കി. ഗബ്രിയേൽ ജീസസിന്റെ (54+1) വകയായിരുന്നു സിറ്റിയുടെ ഒരു ഗോൾ. 90+1-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ എൽ ഖാസി ആസ്റ്റണ്‍ വില്ലയ്ക്കായി ഒരു ഗോൾ മടക്കി. 22 മത്സരങ്ങളിൽനിന്ന് 47 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് എത്തി. 21 മത്സരങ്ങളിൽ 61 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. ലെസ്റ്റർ സിറ്റി (45) മൂന്നാമതുണ്ട്.