ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ 2019-20 സീസണില്‍ കിരീടം ഉറപ്പിക്കാനായി ലിവര്‍പൂള്‍ കുതിക്കുന്നു. എവേ മത്സരത്തില്‍ ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ലീഗില്‍ പരാജയമറിയാതെയുള്ള കുതിപ്പ് തുടര്‍ന്നത്. ഈ ജയത്തോടെ ഒന്നാമതുള്ള ലിവര്‍പൂളിന് രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 16 ആക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളിലാണ് ലിവര്‍പൂളിന്റെ ജയം. ലീഗില്‍ ഈ സീസണില്‍ 21 മത്സരം കഴിഞ്ഞപ്പോള്‍ ലിവര്‍പൂളിന് 61 പോയിന്റായി. രണ്ടു സീസണ് മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റി ഇത്ര മത്സരത്തില്‍നിന്ന് നേടിയ 59 പോയിന്റിന്റെ റിക്കാര്‍ഡാണ് ലിവര്‍പൂള്‍ ഇത്തവണ തിരുത്തിയത്.
ലെസ്റ്റര്‍ സ്വന്തം ഗ്രൗണ്ടില്‍ സതാംപ്ടണോട് 2-1ന് തോറ്റതിരുന്നു. മാര്‍കസ് റഷ്ഫര്ഡിന്റെ ഇരട്ട ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-0ന് നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ചു. ആന്റണി മാര്‍ഷലും മേസണ്‍ ഗ്രീന്‍വുഡുമാണ് മറ്റ് സ്കോര്‍മാര്‍. ജയത്തോടെ അഞ്ചാം സ്ഥാനത്തേക്കു കടന്ന യുണൈറ്റഡിന് 22 കളിയില്‍ 34 പോയിന്റായി.
ആഴ്സണല്‍ - ക്രിസ്റ്റല്‍ പാലസ് മത്സരം 1-1ന് സമനിലയായി. ലീഡ് നേടിയശേഷമാണ് ആഴ്സണല്‍ സമനില വഴങ്ങിയത്. 12-ാം മിനിറ്റില്‍ പിയര്‍ എമറിക് ഔബമെയാംഗ് ആഴ്സണലിനെ മുന്നിലെത്തിച്ചു. 54-ാം മിനിറ്റില്‍ ജോര്‍ദാന്‍ അയേവ് ക്രിസ്റ്റല്‍ പാലസിനു സമനില നല്കി. 67-ാം മിനിറ്റില്‍ ഔബമെയാംഗ് ചുവപ്പ്കാര്‍ഡ് കണ്ടു പുറത്താകുകയും ചെയ്തു. വിഎആറിലൂടെയാണ് ചുവപ്പ്കാര്‍ഡ് നല്‍കിയത്.
ചെല്‍സി 3-0ന് ബേണ്‍ലിയെ തോല്‍പ്പിച്ചു. ജോര്‍ജിഞ്ഞോ, ടാമി ഏബ്രഹാം, കല്ലം ഹഡ്സണ്‍ ഒഡോയ് എന്നിവരാണ് ഗോള്‍ നേടിയത്. ഹഡ്സണ്‍ ഒഡോയിയുടെ ആദ്യ പ്രീമിയര്‍ ലീഗ് ഗോളാണ്. 39 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്താണ്.