ചെന്നൈ: ഷിംറോണ്‍ ഹെറ്റ്മയറിന്റെ ഹിറ്റ് ബാറ്റിംഗും ഷായ് ഹോപ്പിന്റെ ക്ലാസും ചേർന്നപ്പോൾ ഇന്ത്യൻ പ്രതീക്ഷ തകർന്നടിഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ അതോടെ ഇന്ത്യ എട്ട് വിക്കറ്റിന്റെ തോൽവി വഴങ്ങി. 106 പന്തിൽ ഏഴ് സിക്സും 11 ഫോറും അടക്കം 139 റണ്‍സ് നേടിയ ഹെറ്റ്മയറാണ് മാൻ ഓഫ് ദ മാച്ച്. 151 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 102 റണ്‍സുമായി ഹോപ്പ് പുറത്താകാതെനിന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 218 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു.
പന്ത്, ശ്രേയസ്
മൂന്നു വിക്കറ്റിന് 80 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റിൽ ശ്രേയസ് അയ്യറും (88 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 70) ഋഷഭ് പന്തും (69 പന്തിൽ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 71) ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് അയ്യറെ പുറത്താക്കി അൽസാരി ജോസഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. കേദർ ജാദവിന്റെ (35 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും അടക്കം 40) ഇന്നിംഗ്സാണ് ഇന്ത്യയെ 250 കടത്തിയത്. 21 പന്തിൽ 21 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജ ഇല്ലാത്ത റണ്ണിനോടി ഒൗട്ടായപ്പോൾ ഇന്ത്യ 47.4 ഓവറിൽ ഏഴിന് 269. അരങ്ങേറ്റ താരം ശിവം ദുബെ ആറു പന്തിൽ ഒന്‍പത് റണ്‍സെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 21 റണ്‍സ് സ്കോർ ബോർഡിലെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 15 പന്തിൽ ആറു റണ്‍സെടുത്ത കെ.എൽ. രാഹുലിനെ കോട്രെൽ ഹെറ്റ്മയറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. നാല് പന്തിൽ നാല് റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ വിക്കറ്റ് കോട്രെലിന്റെ പന്തിൽ ഇൻസൈഡ് എഡ്ജ് ആയി തെറിച്ചു. ശ്രേയസ് അയ്യർ-രോഹിത് ശർമ (56 പന്തിൽ 36) മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 55 റണ്‍സ് നേടിയെങ്കിലും കാര്യങ്ങൾ ഇന്ത്യൻ വരുതിയിലായിരുന്നില്ല. അവസന 10 ഓവറിൽ 71 റണ്‍സ് നേടാനേ ഇന്ത്യക്കു സാധിച്ചുള്ളൂ.
സ്കോർബോർഡ്
ടോസ്: വെസ്റ്റ് ഇൻഡീസ്
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി പൊള്ളാർഡ് ബി ജോസഫ് 36, കെ.എൽ. രാഹുൽ സി ഹെറ്റ്മയർ ബി കോട്രെൽ 6, കോഹ്ലി ബി കോട്രെൽ 4, ശ്രേയസ് അയ്യർ സി പൊള്ളാർഡ് ബി ജോസഫ് 70, പന്ത് സി ഹെറ്റ്മയർ ബി പൊള്ളാർഡ് 71, കേദാർ ജാദവ് സി പൊള്ളാർഡ് ബി പോൾ 40, ജഡേജ റണ്ണൗട്ട് 21, ദുബെ സി ഹോൾഡർ ബി പോൾ 9, ദീപക് ചാഹർ നോട്ടൗട്ട് 6, മുഹമ്മദ് ഷാമി നോട്ടൗട്ട് 0, എക്സ്ട്രാസ് 24, ആകെ 50 ഓവറിൽ 287/8.
വിക്കറ്റ് വീഴ്ച: 1-21, 2-25, 3-80, 4-194, 5-210, 6-269, 7-269, 8-282.
ബൗളിംഗ്: കോട്രെൽ 10-3-46-2, ഹോൾഡർ 8-0-45-0, ഹെയ്ഡൻ വാൽഷ് 5-0-31-0, കീമോ പോൾ 7-0-40-2, അൽസാരി ജോസഫ് 9-1-45-2, റോട്ടൻ ചേസ് 7-0-42-0, പൊള്ളാർഡ് 4-0-28-1.
വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ്: ഹോപ്പ് നോട്ടൗട്ട് 102, അംബ്രിസ് എൽബിഡബ്ല്യു ബി ചാഹർ 9, ഹെറ്റ്മയർ സി ശ്രേയസ് ബി ഷാമി 139, പുരാൻ നോട്ടൗട്ട് 29, എക്സ്ട്രാസ് 12, ആകെ 47.5 ഓവറിൽ 291/2.
വിക്കറ്റ് വീഴ്ച: 1-11, 2-229.
ബൗളിംഗ്: ദീപക് ചാഹർ 10-1-48-1, ഷാമി 9-1-57-1, കുൽദീപ് 10-0-45-0, ദുബെ 7.5-0-68-0, കേദാർ ജാദവ് 1-0-11-0, ജഡേജ 10-0-58-0.