വിജയവാഡ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു റിക്കാര്‍ഡ് കൂടി കുറിച്ച് ഓപ്പണിംഗ് ബാറ്റ്സ്മാന് വസീം ജാഫര്‍. രഞ്ജി ട്രോഫിയില്‍ 150-ാമത്തെ മത്സരത്തിനിറങ്ങിയാണ് മുന്‍ ഇന്ത്യന്‍ താരം പുതിയ നാഴികകല്ല് പിന്നിട്ടത്.
വിദര്‍ഭയ്ക്കുവേണ്ടി കളിക്കുന്ന ജാഫര്‍ ആന്ധ്രയ്ക്കെതിരേ ഇറങ്ങിയാണ് 150-ാം മത്സരം പൂര്‍ത്തിയാക്കിയത്. രഞ്ജിയില്‍ 150 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യത്തെയാളാണ് ജാഫര്‍. ദേവേന്ദ്ര ബുന്ദേല(145), അമോല്‍ മജുംദാര്‍ (136) എന്നിവരാണ് പിന്നില്‍. രഞ്ജിയില്‍ 40 സെഞ്ചുറികളുള്ള ജാഫര്‍ 11775 റണ്‍സ് നേടിയിട്ടുണ്ട്. മുംബൈ സ്വദേശിയായ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 253 മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. 51.19 ശരാശരിയില്‍ 19,147 റണ്‍സ് നേടി. ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളിലും താരം ഇറങ്ങിയിട്ടുണ്ട്.