മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ രണ്ടു മത്സരം പൂര്‍ത്തിയായപ്പോള്‍ ഫീല്‍ഡിംഗില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നായകന് വിരാട് കോഹ്ലിയെ നിരാശപ്പെടുത്തുന്നു. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നതാണ് നായകനെ വിഷമിപ്പിക്കുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനു മുമ്പ് ഈ പ്രശ്നം പരിഹരിക്കപ്പെടേണ്ടത് വളരെ അത്യാവശ്യമാണെന്നും നായകന് പറഞ്ഞു. രണ്ടു മത്സരങ്ങളില്‍ ആകെ എട്ട് ക്യാച്ചാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. ഇതില്‍ അഞ്ചെണ്ണം ആദ്യ മത്സരത്തിലും മൂന്നെണ്ണം തിരുവനന്തപുരത്ത് നടന്ന രണ്ടാം മത്സരത്തിലുമായിരുന്നു. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ 1-1ന് ഒപ്പത്തിലെത്തുകയും ചെയ്തു. ഹൈദരാബാദില്‍ ക്യാച്ച് നഷ്ടമാക്കുന്നതില്‍ കാരണം ഫ്ളെഡ് ലൈറ്റുകളുടെ വെളിച്ചക്കുറവായിരുന്നുവെന്ന് പറയാമെങ്കിലും തിരുവനന്തപുരത്ത് ഇങ്ങനെ പറഞ്ഞ് ഒഴിയാനാവില്ല. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഒരോവറില്‍ രണ്ടു ക്യാച്ചുകളാണ് നിലത്തിട്ടത്.
ഇങ്ങനെയാണ് ഫീല്‍ഡ് ചെയ്യുന്നതെങ്കില്‍ ഒരു ടോട്ടലും മതിയാകില്ല. കഴിഞ്ഞ രണ്ടു കളിയും ശരാശരിയിലും താഴെയായിരുന്നു ടീമിന്റെ ഫീല്‍ഡിംഗ് തിരുവനന്തപുരത്തെ തോല്‍വിക്കുശേഷം കോഹ്ലി പറഞ്ഞു. ആദ്യ നാല് ഓവറില്‍ ഞങ്ങള്‍ക്ക് സമ്മര്‍ദം ഉയര്‍ത്താനായി. എന്നാല്‍ ട്വന്റി 20യില്‍ ഒരോവറില്‍തന്നെ രണ്ടു ക്യാച്ച് നഷ്ടമാക്കിയാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും. ഒരോവറില്‍ രണ്ടു വിക്കറ്റാണ് ലഭിക്കുന്നതെങ്കില്‍ എതിരാളികള്‍ക്ക് സമ്മര്‍ദം ഉണ്ടാകും കോഹ്ലി പറഞ്ഞു. എവിടെയാണ് തെറ്റുപറ്റിയതെന്ന് മനസിലാക്കി എല്ലാവരും മെച്ചപ്പെടണമെന്നും നഷ്ടപ്പെടുത്തിയ ക്യാച്ചുകളെക്കുറിച്ച് തല പുകയ്ക്കാതെ ഫീല്‍ഡിംഗില്‍ കൂടുതല്‍ കരുത്ത് തെളിയിക്കണമെന്നും കോഹ്ലി പറഞ്ഞു.
തിരുവനന്തപുരത്ത് അനായാസ ക്യാച്ചുകള്‍ നഷ്ടമാക്കിയവര്‍ക്ക് ബൗണ്ടറി ലൈനരുകില്വച്ച് ഷിമ്രോണ്‍ ഹെറ്റ്മയര്‍ സിക്സിലേക്കു പായിച്ച ഷോട്ട് ഒറ്റക്കൈയില്‍ ക്യാച്ചെടുത്തുകൊണ്ട് നായകന് മാതൃക കാട്ടി. നാളെ മുംബൈയിലാണ് പരമ്പര വിജയികളെ നിര്‍ണയിക്കുന്ന മത്സരം.