കാഠ്മണ്ഡു: 13-ാമത് സൗത്ത് ഏഷ്യന്‍ ഗെയിംസ് ത്രീ ഓണ്‍ ത്രീ ബാസ്കറ്റ്ബോളില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും ഇന്ത്യക്കാണ് സ്വര്‍ണം. വനിതാ ടീമില്‍ മൂന്നു മലയാളികളായ അനീഷാ ക്ലീറ്റസ്, ആര്. ശ്രീകല, ശ്രുതി മേനോന് എന്നിവരും ഉത്തര്‍പ്രദേശ് സ്വദേശി ബര്‍ഖ സോന്കറുമായിരുന്നു ടീമില്‍. വനിതകളുടെ ഫൈനലില്‍ ഇന്ത്യ 15-12ന് ശ്രീലങ്കയെ തോല്‍പ്പിച്ചു.
സാധാരണ ബാസ്കറ്റ്ബോളിന്റെ ചെറിയ പതിപ്പാണ് ത്രീ ഓണ്‍ ത്രീ. ഇതില്‍ 10 മിനിറ്റാണ് കളി. ഇതില്‍ ആദ്യം 21 പോയിന്റ് നേടുന്നവരാണ് ജയിക്കുന്നത്. അല്ലെങ്കില്‍ അതിനുള്ളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ ജയിക്കും. നാലു പേരുള്ള ടീമിലെ മൂന്നു പേര് കളത്തിലിറങ്ങുമ്പോള്‍ ഒരാള്‍ പകരക്കാരനുമായിരിക്കും.പുരുഷന്മാരില് ഹര്ഷവര്ധന് തോമാര്‍, രാജീവ് കുമാര്‍, മഹിപാല്‍ സിംഗ്, ഹരി റാം എന്നിവരടങ്ങിയ ടീം 21 -15ന് നേപ്പാളിനെ തോല്‍പ്പിച്ചു.
ഫൈവ് ഓണ്‍ ഫൈവ് ബാസ്കറ്റ്ബോളില്‍ ഇന്ത്യക്ക് ഇരട്ട ഫൈനല്‍. പുരുഷന്മാരുടെ സെമിയില്‍ ഇന്ത്യ 107 - 58ന് നേപ്പാളിനെ തകര്‍ത്തു. വനിതകളില്‍ ഇന്ത്യ134 - 27ന് ഭൂട്ടാനെ പരാജയപ്പെടുത്തി.