ചെന്നൈ: എംജി യൂണിവേഴ്സിറ്റി വനിതാ വോളിബോള്‍ ടീം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല വനിതാ വോളിബോള്‍ മത്സരത്തിന് യോഗ്യത നേടി.
ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിയില്‍ വച്ച് നടക്കുന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി വോളിബോള്‍ മത്സരത്തില്‍ യോഗ്യതാ റൗണ്ടില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി യെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് (3-1) പരാജയപ്പെടുത്തിയാണ് എംജി യോഗ്യത നേടിയത്. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് എംജി യൂണിവേഴ്സിറ്റി അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മത്സരത്തിന് യോഗ്യത നേടുന്നത്. എംജി യൂണിവേഴ്സിറ്റി ടീമിലുള്ള എല്ലാ ടീമംഗങ്ങളും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സ്പോര്‍ട്സ് അക്കാദമിയിലെ വിദ്യാര്‍ഥിനികളാണ്.
സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ പരിശീലകന് വി അനിൽ കുമാറാണ് യൂണിവേഴ്സിറ്റി ടീമിന്റെ മുഖ്യ പരിശീലകന്. കഴിഞ്ഞ എട്ടു വര്‍ഷവും അനില്‍കുമാര്‍ തന്നെയായിരുന്നു യൂണിവേഴ്സിറ്റി ടീം പരിശീലകന്. കേരളത്തില്‍ നിന്നും എം.ജി.യൂണിവേഴ്സിറ്റി മാത്രമാണ് അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല മത്സരത്തിന് യോഗ്യത നേടിയത്.