ഹൈദരാബാദ്: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം. എവേ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദ് എഫ്സിയെയാണ് ഗോവ പരാജയപ്പെടുത്തിയത്. 68-ാം മിനിറ്റിൽ മൻവിർ സിംഗ് ആയിരുന്നു ഗോവയുടെ ജയം കുറിച്ച ഗോൾ നേടിയത്. ഏഴ് മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്ത് എത്തി.