ബാഴ്സലോണ: ബാലൻ ഡി ഓർ പുരസ്കാരനേട്ടം ഹാട്രിക്കിലൂടെ ആഘോഷിച്ച് സൂപ്പർ താരം ലയണൽ മെസി. 17, 41, 83 മിനിറ്റുകളിലായിരുന്നു മെസിയുടെ ഹാട്രിക്ക്.
ലാ ലിഗയിൽ മെസിയുടെ 35-ാം ഹാട്രിക്കാണ്. ലാ ലിഗയിൽ ഏറ്റവും അധികം ഹാട്രിക് നേടിയ റിക്കാർഡ് ഇനി ബാഴ്സലോണയുടെ ലയണൽ മെസിക്ക് സ്വന്തം. റയൽ മാഡ്രിഡിന്റെ മുൻ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് (34 ഹാട്രിക്) മെസി പിന്തള്ളിയത്. ഗ്രീസ്മാനും (ഏഴ്) ലൂയിസ് സുവാരസും (43) ഗോൾ നേടിയതോടെ ബാഴ്സയുടെ ജയം 5-2നായി. ജയത്തോടെ ബാഴ്സലോണ വീണ്ടും റയലിനെ ഗോൾ ശരാശരിയിൽ പിന്തള്ളി ലീഗിന്റെ തലപ്പത്തെത്തി.