മുംബൈ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനു ശേഷം വാർത്തകളിൽ നിറയുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ദീർഘനാളത്തെ ഏകദിന- ടെസ്റ്റ് മത്സര സീസണുകൾക്ക് ശേഷം ട്വന്റി 20യിലേക്ക് തിരിച്ചെത്തിയ കോഹ്ലി വെടിക്കെട്ട് പ്രകടനമാണ് കഴിഞ്ഞ ദിവസം വിൻഡീസിനെതിരേ പുറത്തെടുത്തത്.
വിവിധ കോണുകളിൽ നിന്നും കോഹ്ലിക്ക് അഭിനന്ദന പ്രവാഹമാണ്. ഇതിൽ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ ട്വീറ്റാണ് ഏറെ ശ്രദ്ധേയമായത്. വിൻഡീസ് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ താൻ അഭിനയിച്ച അമർ അക്ബർ ആന്റണിയിലെ ഡയലോഗാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
വെറുതേ കോഹ്ലിയെ കളിയാക്കാൻ പോകരുതെന്ന് എത്രവട്ടം ഞാൻ നിങ്ങളോട് പറഞ്ഞിരിക്കുന്നു. പക്ഷേ നിങ്ങളത് കേട്ടില്ല. ഇപ്പോൾ നോക്കൂ, അദ്ദേഹം നിങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുന്നു. വെസ്റ്റ് ഇൻഡീസുകാരുടെ മുഖത്തേക്ക് ഒന്ന് നോക്കൂ, അദ്ദേഹം എത്രത്തോളം അവരെ ശരിയാക്കിയെന്ന്- ബച്ചൻ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ഹഹഹ... ഡയലോഗ് ഇഷ്ടപ്പെടുന്നു സർ, നിങ്ങൾ എല്ലായ്പ്പോഴും ഒരു പ്രചോദനമാണ്-കോഹ്ലി മറു ട്വീറ്റ് നൽകി.
കോഹ്ലിയെ ചൊടിപ്പിച്ച വിൻഡീസ് പേസർ കെസറിക് വില്യംസിനെതിരേ ഒരു സിക്സ് നേടിയശേഷം പ്രസിദ്ധമായ നോട്ട്ബുക്ക് സെലിബ്രേഷനും കോഹ്ലി നടത്തി.