മുംബൈ: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കഥയിൽ മാറ്റമില്ല. ആദ്യം മുന്നിലെത്തുകയും തുടർന്ന് ഗോൾ വഴങ്ങുകയും ചെയ്യുന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വഭാവത്തിന് ഇന്നലെയും മാറ്റമുണ്ടായില്ല. ആദ്യം ഗോളടിച്ച ബ്ലാസ്റ്റേഴ്സ് തിരികെ ഗോൾ വഴങ്ങി 1-1 സമനിലയോടെ മുംബൈ സിറ്റിയുമായി പോയിന്റ് പങ്കുവച്ചു.
ആദ്യ പകുതിയിൽ ഗോൾ നേടാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ഗോളിനായുള്ള കാത്തിരിപ്പ് 75-ാം മിനിറ്റുവരെ നീണ്ടു. 75-ാം മിനിറ്റിൽ കാർനെയ്റോയുടെ പാസിൽനിന്ന് മെസി ബൗളി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. എന്നാൽ, ഗോളിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുന്പ് ബ്ലാസ്റ്റേഴ്സിന്റെ വലയും കുലുങ്ങി. 77-ാം മിനിറ്റിൽ അമിനെ ചേർമിറ്റിയുടെ വകയായിരുന്നു മുംബൈയുടെ ഗോൾ.