ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പഴയ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ ടോട്ടനത്തിന്റെ മാനേജരായെത്തിയ ഹൊസെ മൗറീഞ്ഞോയ്ക്ക് നിരാശയോടെ മടക്കം. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം. മാർക്കസ് റാഷ്ഫോഡിന്റെ (ആറ്, 49-പെനൽറ്റി) ഇരട്ട ഗോളാണ് യുണൈറ്റഡിനു ജയമൊരുക്കിയത്. ഡാലെ അലിയുടെ (39) വകയായിരുന്നു ടോട്ടനത്തിന്റെ ഗോൾ.
ലിവർപൂൾ 5-2ന് എവർട്ടണെ മുക്കി. ഒറിഗി (ആറ്, 31), ഷാക്കിരി (17), സാദിയോ മാനെ (45), വിജ്നൽഡം (90) എന്നിവരുടെ വകയായിരുന്നു ചെന്പടയുടെ ഗോളുകൾ.
ലിവർപൂൾ 5-2ന് എവർട്ടണെ മുക്കി. ഒറിഗി (ആറ്, 31), ഷാക്കിരി (17), സാദിയോ മാനെ (45), വിജ്നൽഡം (90) എന്നിവരുടെ വകയായിരുന്നു ചെന്പടയുടെ ഗോളുകൾ.