കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്നലെ 75 കിലോ വിഭാഗത്തിൽ റിംഗിലേക്ക് നീല ജഴ്സിയിൽ മലയാളിതാരം കെ.എ. ഇന്ദ്രജ ഇറങ്ങിയപ്പോൾ സ്റ്റേഡിയത്തിൽ ആർപ്പുവിളികൾ ഉയർന്നു. ഗാലറിയിൽനിന്നുയരുന്ന ആർപ്പുവിളികൾ മാത്രമായിരുന്നു ഇന്ദ്രജയുടെയും കേരളത്തിന്റെയും പ്രതീക്ഷ. കാരണം എതിരാളി റെയിൽവേ താരവും ജൂണിയർ, സീനിയർ വിഭാഗത്തിലെ അന്തർദേശീയ മെഡൽ ജേതാവുമായ പൂജയായിരുന്നു. മത്സരത്തിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചപ്പോൾ എതിരാളിയുടെ മുഖത്തേക്ക് ശക്തമായ പഞ്ച് നടത്തുന്ന ഇന്ദ്രജയെയാണ് കാണാൻ കഴിഞ്ഞത്. മെഡൽ പ്രതീക്ഷയുമായെത്തിയ റെയിൽവേ താരം മൂന്നു റൗണ്ടുകളിലും തറപറ്റി. ഇന്ദ്രജയുടെ പ്രഹരത്തിൽ റെയിൽവേ താരം അടിപതറിയപ്പോൾ കേരളം ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു. ഒപ്പം ഒരു മെഡൽ പ്രതീക്ഷയും.
കഴിഞ്ഞതവണ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ദ്രജ ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. അഖിലേന്ത്യ അന്തർസർവകലാശാലാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ദ്രജ സ്വർണമെഡൽ നേടിയിരുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം വർഷ ബിരുദവിദ്യാർഥിനിയായ ഇന്ദ്രജ കേരള സർവകലാശാലയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. തൊടുപുഴയിലെ അജിത് കുമാർ-ഉഷ ദമ്പതികളുടെ മകളാണ്.
പ്രീ ക്വാർട്ടറിൽ അഞ്ചു വനിതകൾ കേരളത്തിനുവേണ്ടി ഇന്നിറങ്ങും. പി.എം. അനശ്വര (81 പ്ലസ്), ശീതൾ ഷാജി (81 കിലോ), ലിസി ലെയ്സി തമ്പി (54 കിലോ), അൻസുമോൾ ബെന്നി (69 കിലോ), അഞ്ജു സാബു (48 കിലോ) എന്നിവരാണ് ഇന്നിറങ്ങുന്ന കേരള താരങ്ങൾ. ഇന്നലെ 51 കിലോ വിഭാഗത്തിൽ ഉത്തർപ്രദേശിന്റെ മനസി ഷർമിയോട് കേരളത്തിന്റെ അനന്യദാസും 60 കിലോ വിഭാഗത്തിൽ ഓൾ ഇന്ത്യാ പോലീസിലെ രേഖ ടെവാറ്റിയോട് കേരളത്തിന്റെ ദിവ്യ ഗണേശും പരാജയപ്പെട്ടു.
റെനീഷ് മാത്യു