മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്കി സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. എസി മിലാൻ, ഇന്റർ മിലാൻ, യുവന്റസ് എന്നിവയ്ക്കായി സീരി എയിൽ ഇബ്ര കളിച്ചിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ ലോസ് ആഞ്ചലസ് ഗാലക്സിക്കുവേണ്ടിയായിരുന്നു ഇബ്രാഹിമോവിച്ച് നിലവിൽ ബൂട്ടണിഞ്ഞിരുന്നത്. എന്നാൽ, മേജർ ലീഗ് സോക്കറിന്റെ പ്ലേ ഓഫിൽനിന്നും ഗാലക്സി പുറത്തായതോടെ സ്വീഡിഷ് താരം ക്ലബ് വിട്ടു. ഇതിനു പിന്നാലെ ഒരു ഇറ്റാലിയൻ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇറ്റലിയിലേക്ക് തിരിച്ചെത്തുമെന്ന് താരം പറഞ്ഞത്.