ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് പരിശീലകനായി മോണ്ടി ദേശായി നിയമിതനായി. നാളെ ഇന്ത്യക്കെതിരേ ആരംഭിക്കുന്ന മൂന്ന് മത്സര ട്വന്റി-20 പരന്പരയ്ക്ക് മുന്നോടിയായാണ് നിയമനം. രണ്ട് വർഷത്തേക്കാണ് ദേശായിയുടെ കരാർ. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, കാനഡ, യുഎഇ, ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ലയണ്‍സ് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.