+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​​ശീ​​യ സ്കൂ​​ൾ മീ​​റ്റ് ഇ​​ന്നു മു​​ത​​ൽ

സം​​ഗ​​രൂ​​ർ (പ​​ഞ്ചാ​​ബ്): 65ാമ​​ത് ദേ​​ശീ​​യ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് പഞ്ചാബിലെ സംഗരൂരിൽ ഇ​​ന്നു തു​​ട​​ക്കം. സ​​ബ്ജൂ​​ണി​​യ​​ർ, ജൂ​​ണി​​യ​​ർ വി​​ഭാ​​ഗം മ​​ത്സ​​ര​​ങ്
ദേ​​ശീ​​യ സ്കൂ​​ൾ മീ​​റ്റ് ഇ​​ന്നു മു​​ത​​ൽ
സം​​ഗ​​രൂ​​ർ (പ​​ഞ്ചാ​​ബ്): 65-ാമ​​ത് ദേ​​ശീ​​യ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് പഞ്ചാബിലെ സംഗരൂരിൽ ഇ​​ന്നു തു​​ട​​ക്കം. സ​​ബ്ജൂ​​ണി​​യ​​ർ, ജൂ​​ണി​​യ​​ർ വി​​ഭാ​​ഗം മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്ന് മു​​ത​​ൽ എ​​ട്ട് വ​​രെ ന​​ട​​ക്കു​​ക. മീ​​റ്റി​​ന്‍റെ ആ​​ദ്യ ദി​​ന​​മാ​​യ ഇ​​ന്ന് ഹീ​​റ്റ്സും യോ​​ഗ്യ​​താ റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും മാ​​ത്ര​​മാ​​ണു​​ള്ള​​ത്. നാ​​ളെ 17 ഫൈ​​ന​​ൽ ന​​ട​​ക്കും.

സ​​ബ് ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ 14 ആ​​ണ്‍​കു​​ട്ടി​​ക​​ളും 19 പെ​​ണ്‍​കു​​ട്ടി​​ക​​ളും ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ 34 ആ​​ൺകു​​ട്ടി​​ക​​ളും 32 പെ​​ണ്‍​കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ 99 അം​​ഗ​​ങ്ങ​​ളാ​​ണ് കേ​​ര​​ള​​ത്തി​​നു​​ള്ള​​ത്. അ​​ഞ്ച് പ​​രി​​ശീ​​ല​​ക​​രും അ​​ഞ്ച് മാ​​നേ​​ജ​​ർ​​മാ​​രും ടീ​​മി​​നൊ​​പ്പ​​മു​​ണ്ട്. സീ​​നി​​യ​​ർ വി​​ഭാ​​ഗം പോ​​രാ​​ട്ട​​ങ്ങ​​ൾ 11 മു​​ത​​ൽ 15 വ​​രെ ഇ​​തേ വേ​​ദി​​യി​​ൽ ന​​ട​​ക്കും.

ഇ​​ത്ത​​വ​​ണ​​ത്തെ ഓ​​വ​​റോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഉ​​ണ്ടെ​​ന്നാ​​ണ് വി​​വ​​രം. 2015നു​​ശേ​​ഷം സ​​ബ് ജൂ​​ണി​​യ​​ർ, ജൂ​​ണി​​യ​​ർ, സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ വെ​​വ്വേ​​റെ​​യാ​​യി​​രു​​ന്നു മ​​ത്സ​​രം.