ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് വന്പൻ പോരാട്ടം ഒരുക്കി ബിസിസിഐ. ഉദ്ഘാടനത്തിനായി ലോക ഇലവനും ഏഷ്യ ഇലവനും തമ്മിലുള്ള പോരാട്ടത്തിനായാണ് ബിസിസിഐ ശ്രമിക്കുന്നത്. ഐസിസിയുടെ അനുമതി ലഭിച്ചാൽ മാർച്ച് 2020ൽ നടക്കുന്ന ഉദ്ഘാടന മത്സരം ലോക ഇലവനും ഏഷ്യൻ ഇലവനും തമ്മിലായിരിക്കും. ട്വന്റി-20 മത്സരം നടത്താനാണ് നീക്കം.
1,10,000 പേർക്കിരിക്കാവുന്നതാണ് സ്റ്റേഡിയം. അതോടെ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ (95,000) പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി മൊട്ടേറയ്ക്കു സ്വന്തമാകും.
1,10,000 പേർക്കിരിക്കാവുന്നതാണ് സ്റ്റേഡിയം. അതോടെ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ (95,000) പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി മൊട്ടേറയ്ക്കു സ്വന്തമാകും.