കൊരട്ടി: എൽഎഫ് കോണ്‍വന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പന്ത്രണ്ടാമത് അഖില കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ സെന്റ് മേരീസ് എച്ച്എസ്എസ് സുൽത്താൻബത്തേരി, ഗിരിദീപം എച്ച്എസ്എസ് കോട്ടയം, ജി വി രാജ എച്ച്എസ്എസ് തിരുവനന്തപുരം എന്നീ ടീമുകൾ ജേതാക്കളായി.
മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഹയർ സെക്കൻഡറി പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ സ്പോർട്സ് ഡിവിഷനെ പരാജയപ്പെടുത്തിയാണ് സെന്റ് മേരീസ് ജേതാക്കളായത്. അണ്ടർ 17 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സിജെഎംഎ എച്ച്എസ്എസ് വരന്തരപ്പിള്ളിയെ പരാജയപ്പെടുത്തിയാണ് ജിവി രാജാ സ്കൂൾ കിരീടം നേടിയത്. സീനിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വരന്തരപ്പിള്ളി സിജെഎംഎ എച്ച്എസ്എസിനെ രണ്ടിനെതിരേ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ഗിരിദീപം വിജയം നേടി.