ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഭാര്യ സോനം ഭട്ടാചാര്യയും തങ്ങളുടെ പ്രണയകാലം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. തന്റെ പരിശീലകനായിരുന്ന സുബ്രത ഭട്ടാചാര്യയുടെ മകളാണ് സോനം എന്നറിയാതെയാണ് ഛേത്രി പ്രണയിച്ചത്. അന്ന് സോനത്തിനു പ്രായം പതിനഞ്ചും ഛേത്രിക്ക് പതിനെട്ടും. ഛേത്രിയെക്കുറിച്ച് സുബ്രത വീട്ടിലെത്തി പറയുന്നതു കേട്ടാണ് സോനത്തിന്റെ മനസിൽ പ്രണയം മൊട്ടിട്ടത്. ‘ഹ്യൂമൻസ് ഓഫ് ബോംബെ’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും പ്രണയകാലം ഓർമിച്ചത്.
മോഹൻ ബഗാന്റെ ഫുട്ബോൾ അക്കാഡമിയിലെത്തിയപ്പോഴാണ് ഛേത്രിയെ കാണാൻ സോനം എത്തിയത്. എന്നാൽ, നീയൊരു കുട്ടിയാ. പോയിരുന്ന് പഠിക്ക് എന്നതായിരുന്നു ഛേത്രിയുടെ ആദ്യ പ്രതികരണം. സുബ്രത ഭട്ടാചാര്യയുടെ ഫോണ് നന്നാക്കാൻ ഏൽപ്പിച്ചപ്പോഴെത്തിയ ഒരു കോളിൽനിന്നാണ് സോനം തന്റെ പരിശീലകന്റെ മകളാണെന്ന് ഛേത്രി അറിഞ്ഞത്. അതോടെ വീണ്ടും ബ്രേക്ക് അപ്പ് ആയി. വർഷങ്ങൾക്കുശേഷം ഛേത്രി ഇക്കാര്യം സുബ്രത ഭട്ടാചാര്യയെ അറിയിക്കുകയും വീട്ടിൽചെന്നു പെണ്ണ് ചോദിക്കുയും ചെയ്തു. 2017 ഡിസംബർ നാലിന് ഇരുവരും വിവാഹിതരായി.