മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ലയണൽ മെസിയുടെ ഗോളിൽ ബാഴ്സലോണ 1-0ന് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി. 86-ാം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ പാസിൽനിന്നായിരുന്നു മെസിയുടെ ഗോൾ. ബാഴ്സ ലീഗിൽ 31 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.