ലണ്ടൻ: മാനേജർ സ്ഥാനത്തുനിന്ന് യുനയ് എംറിയെ പുറത്താക്കിയശേഷം ആദ്യ മത്സരത്തിനിറങ്ങിയ ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ എവേ പോരാട്ടത്തിൽ നോർവിച്ച് സിറ്റിയുമായി 2-2 സമനിലയിൽ പിരിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം തട്ടകത്തിൽവച്ച് ഇതേ സ്കോറിൽ ആസ്റ്റണ്‍ വില്ലയുമായും സമനില പാലിച്ചു.