![ബാലൻ ഡി ഓർ ലയണൽ മെസിക്ക് ?](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13742879/full.jpg)
മികച്ച ഫുട്ബോൾ താരത്തിനുള്ള 2019 ബാലൻ ഡി ഓർ പുരസ്കാരം ആർക്കെന്ന് ഇന്നറിയാം. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി ഒരു മണിക്ക് പാരീസിലാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ്.
ബാലൻ ഡി ഓർ ഇത്തവണ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് ലഭിക്കുമെന്നാണ് സൂചന. സെപ്റ്റംബറിൽനടന്ന ഫിഫ ദ ബെസ്റ്റ് പുരസ്കാരം മെസിക്കായിരുന്നു.
യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻ ഡിക്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ, റയൽ മാഡ്രിഡിന്റെ ബെൽജിയം താരം ഏഡൻ ഹസാർഡ് തുടങ്ങിയ 30 പേരാണ് പുരസ്കാരത്തിനുള്ള പട്ടികയിൽ ഉള്ളത്. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ മേഗൻ റപിനോയെ ബാലൻ ഡി ഓർ നേടുമെന്നാണ് കരുതപ്പെടുന്നത്.