![ടോട്ടനത്തിനു ജയം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13742884/full.jpg)
ലണ്ടൻ: ഇംഗ്ലീഷ് പ്രീമയിർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പർ 3-2ന് ബോണ്മത്തിനെ കീഴടക്കി. ഡാലെ അലിയുടെ (21, 50) ഇരട്ട ഗോളാണ് ടോട്ടനത്തിനു കരുത്തേകിയത്. സിസോക്കോ (69) മൂന്നാം ഗോൾ നേടി. ഹാരി വിൽസണിന്റെ (73, 90+6) വകയായിരുന്നു ബോണ്മത്തിന്റെ രണ്ട് ഗോളും. ലീഗിൽ 14 മത്സരങ്ങളിൽനിന്ന് 40 പോയിന്റുമായി ലിവർപൂൾ ഒന്നാമതാണ്. മാഞ്ചസ്റ്റർ സിറ്റി (29), ലെസ്റ്റർ സിറ്റി (29), ചെൽസി (26) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.