![നൈജൽ ഷോർട്ടുമായി മത്സരിക്കാം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13742942/full.jpg)
കൊച്ചി: ചെസ് കേരളയുടെ ക്ഷണപ്രകാരം കേരളത്തിലെത്തുന്ന മുൻ ലോക ചെസ് ചാന്പ്യൻഷിപ്പ് ഫൈനലിസ്റ്റും ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ ഗ്രാൻഡ് മാസ്റ്റർ നൈജൽ ഷോർട്ടുമായി നേരിട്ട് ചെസ് കളിക്കാൻ അവസരം. കളമശേരി എസ്എംസിഎസ് കോളജ് ഓഡിറ്റോറിൽ എട്ടിന് രാവിലെ ഒൻപതു മുതലാണു മത്സരം. മികവ് തെളിയിക്കുന്ന 50 പേർക്ക് നൈജൽ ഷോർട്ട് ചെസ് പരിശീലനം നൽകും. ഫോണ്- 9605231010, 9497380458.