+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

1 ഓ​​വ​​ർ; 5 വി​​ക്ക​​റ്റ്!

സൂ​​റ​​റ്റ്: ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ബൗ​​ള​​റു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​വു​​മാ​​യി ക​​ർ​​ണാ​​ട​​ക​​യു​​ടെ അ​​ഭി​​മ​​ന്യു മി​​ഥു​​ൻ റി​​ക്കാ​​ർ​​ഡ് ബു​​ക
1 ഓ​​വ​​ർ; 5 വി​​ക്ക​​റ്റ്!
സൂ​​റ​​റ്റ്: ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ബൗ​​ള​​റു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​വു​​മാ​​യി ക​​ർ​​ണാ​​ട​​ക​​യു​​ടെ അ​​ഭി​​മ​​ന്യു മി​​ഥു​​ൻ റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. സ​​യ്യീ​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 സെ​​മി​​യി​​ൽ ഹ​​രി​​യാ​​ന​​യ്ക്കെ​​തി​​രേ ഒ​​രു ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യാ​​ണ് ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഓ​​വ​​റി​​ന് മി​​ഥു​​ൻ ഉ​​ട​​മ​​യാ​​യ​​ത്.

W, W, W, W, WD, 1, W ​എ​​ന്ന​​താ​​യി​​രു​​ന്നു 20-ാം ഓ​​വ​​ർ എ​​റി​​ഞ്ഞ മി​​ഥു​​ന്‍റെ ബൗ​​ളിം​​ഗ് ക​​ണ​​ക്ക്. അ​ഞ്ചാം പ​ന്ത് വൈ​ഡ് ആ​കു​ക​യും റീ ​ബോ​ളി​ൽ ഹ​രി​യാ​ന​യു​ടെ സ​റോ​ഹ ഒ​രു റ​ണ്‍ എ​ടു​ക്കു​ക​യും ചെ​യ്തു. ആ ഓ​വ​റി​ൽ ര​ണ്ട് റ​ണ്‍​സി​ന് അ​ഞ്ച് വി​ക്ക​റ്റാ​ണ് മി​ഥു​ൻ പി​ഴു​ത​ത്. ഇ​​തോ​​ടെ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഹാ​​ട്രി​​ക്ക് നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ എ​​ന്ന നേ​​ട്ട​​വും മി​​ഥു​​ൻ സ്വ​​ന്ത​​മാ​​ക്കി. ര​​ഞ്ജി ട്രോ​​ഫി, വി​​ജ​​യ് ഹ​​സാ​​രെ, സ​​യീ​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 എ​​ന്നി​​വ​​യി​​ലും മു​​പ്പ​​തു​​കാ​​ര​​നാ​​യ ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം ഹാ​​ട്രി​​ക് നേ​​ടി​​യി​​രു​​ന്നു. ത​​ന്‍റെ ജ​ന്മ​ദി​​ന​​മാ​​യ ഒ​​ക്ടോ​​ബ​​ർ 25നാ​​യി​​രു​​ന്നു വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ മി​​ഥു​​ന്‍റെ ഹാ​​ട്രി​​ക് പ്ര​​ക​​ട​​നം. 2007ൽ ​​അ​​ര​​ങ്ങേ​​റ്റ ര​​ഞ്ജി മ​​ത്സ​​ര​​ത്തി​​ൽ ത​​ന്നെ​​യാ​​യി​​രു​​ന്നു അ​​ഭി​​മ​​ന്യു​​വി​​ന്‍റെ ഹാ​​ട്രി​​ക്.

ഓ​​വ​​ർ തു​​ട​​ങ്ങു​​ന്ന​​തി​​ന് മു​​ന്പ് മി​​ഥു​​ൻ മൂ​​ന്ന് ഓ​​വ​​റി​​ൽ 37 റ​​ണ്‍​സ് വ​​ഴ​​ങ്ങി വി​​ക്ക​​റ്റൊ​​ന്നു​​മി​​ല്ലാ​​തെ നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​വ​​സാ​​ന ഓ​​വ​​ർ ക​​ഴി​​ഞ്ഞ​​തോ​​ടെ ബൗ​​ളിം​​ഗ് ഫി​​ഗ​​ർ നാ​​ല് ഓ​​വ​​റി​​ൽ 39 റ​​ണ്‍​സി​​ന് അ​​ഞ്ച് വി​​ക്ക​​റ്റ് എ​​ന്ന നി​​ല​​യി​​ലാ​​യി. മ​​ത്സ​​ര​​ത്തി​​ൽ ക​​ർ​​ണാ​​​​ടക എ​​ട്ട് വി​​ക്ക​​റ്റ് ജ​​യം നേ​​ടി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 192 എ​​ന്ന നി​​ല​​യി​​ൽ ഹ​​രി​​യാ​​ന നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് മി​​ഥു​​ൻ അ​​വ​​സാ​​ന ഓ​​വ​​ർ എ​​റി​​യാ​​നെ​​ത്തി​​യ​​ത്. മി​​ഥു​​ന്‍റെ ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 20 ഓ​​വ​​റി​​ൽ എ​​ട്ടി​​ന് 194 എ​​ന്ന അ​​വ​​സ്ഥ​​യി​​ൽ ഹ​​രി​​യാ​​ന​​യു​​ടെ ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ച്ചു.

195 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യം 15 ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ക​​ർ​​ണാ​​ട​​ക മ​​റി​​ക​​ട​​ന്നു. ക​​ർ​​ണാ​​ട​​ക​​യ്ക്കാ​​യി കെ.​​എ​​ൽ. രാ​​ഹു​​ൽ 31 പ​​ന്തി​​ൽ 66ഉം ​​മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ 42 പ​​ന്തി​​ൽ 87 റ​​ണ്‍​സും നേ​​ടി.