+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​ഞ്ച​​സ്റ്റ​​ർ x ഈ​​സ്റ്റ് ബം​​ഗാ​​ൾ?

ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് വ​​ന്പ​ന്മാ​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് അ​​ടു​​ത്ത വ​​ർ​​ഷം കോ​​ൽ​​ക്ക​​ത്ത സാ​​ൾ​​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ പ​​ന്തു ത​​ട്ടു​​മോ എ​​ന്ന​​തി​​ന
മാ​​ഞ്ച​​സ്റ്റ​​ർ x ഈ​​സ്റ്റ് ബം​​ഗാ​​ൾ?
ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് വ​​ന്പ​ന്മാ​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് അ​​ടു​​ത്ത വ​​ർ​​ഷം കോ​​ൽ​​ക്ക​​ത്ത സാ​​ൾ​​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ പ​​ന്തു ത​​ട്ടു​​മോ എ​​ന്ന​​തി​​നാ​​യി ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ലോ​​കം കാ​​ത്തി​​രി​​ക്കു​​ന്നു. ഐ ​​ലീ​​ഗ് മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ളു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് സൗ​​ഹൃ​​ദ മ​​ത്സ​​രം ക​​ളി​​ക്കാ​​നു​​ള്ള വ​​ഴി ഒ​​രു​​ങ്ങു​​ന്ന​​താ​​യാ​​ണ് സൂ​​ച​​ന. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് അ​​ധി​​കൃ​​ത​​ർ ഇ​​ന്ന​​ലെ സാ​​ൾ​​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ച സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി. ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ 100-ാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡു​​മാ​​യു​​ള്ള മ​​ത്സ​​രം ന​​ട​​ക്കു​​ക.