+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​, മും​​ബൈ സി​​റ്റി ഭായ് ഭായ്...

മും​​ബൈ: ഐ​​എ​​സ്എ​​ൽ (ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ്) ഫു​​ട്ബോ​​ൾ ടീ​​മാ​​യ മും​​ബൈ സി​​റ്റി ഇ​​നി ഇ​​പി​​എ​​ൽ (ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ്) ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കു സ്വ​​ന്
മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​, മും​​ബൈ സി​​റ്റി ഭായ് ഭായ്...
മും​​ബൈ: ഐ​​എ​​സ്എ​​ൽ (ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ്) ഫു​​ട്ബോ​​ൾ ടീ​​മാ​​യ മും​​ബൈ സി​​റ്റി ഇ​​നി ഇ​​പി​​എ​​ൽ (ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ്) ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കു സ്വ​​ന്തം. മും​​ബൈ സി​​റ്റി എ​​ഫ്സി​​യു​​ടെ 65 ശ​​ത​​മാ​​നം ഓ​​ഹ​​രി സ്വ​​ന്ത​​മാ​​ക്കി മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത് (സി​​എ​​ഫ്ജി).

ഇ​​തോ​​ടെ ഡാ​​മി​​യ​​ൻ വി​​ല്ലോ​​ഗ്ബി മും​​ബൈ​​യു​​ടെ സി​​ഇ​​ഒ ആ​​വും. സി​​റ്റി ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ന്ന എ​​ട്ടാ​​മ​​ത്തെ ക്ല​​ബ്ബാ​​ണ് മും​​ബൈ സി​​റ്റി. അ​​ബു​​ദാ​​ബി​​യി​​ലെ ഷെ​​യ്ഖാ​​യ മ​​ൻ​​സൂ​​ർ ബി​​ൻ സ​​യ്ദ് അ​​ൽ നാ​​ഹ്യാ​​നി​​ന്‍റെ കീ​​ഴി​​ലാ​​ണ് സി​​റ്റി ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ്.

മും​​ബൈ എ​​ഫ്സി​​യു​​ടെ ശേ​​ഷി​​ക്കു​​ന്ന 35% ഓ​​ഹ​​രി നി​​ല​​വി​​ലെ ഉ​​ട​​മ​​ക​​ളാ​​യ ബോ​​ളി​​വു​​ഡ് താ​​രം ര​​ണ്‍​ബീ​​ർ ക​​പൂ​​ർ, ബി​​മ​​ൽ പ​​രേ​​ഖ് എ​​ന്നി​​വ​​രു​​ടെ പേ​​രി​​ലാ​​ണ്.