തിരുവനന്തപുരം: ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ഉദയകുമാറിന്റെ സ്മരണാർഥം വോളിഫാമിലി ക്ലബ് ഏർപ്പെടുത്തിയ ഉദയകുമാർ സ്മാരക ദേശീയ അവാർഡ് റെയിൽവേയുടെ മിനിമോൾ ഏബ്രഹാമിനു നൽകും. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ഈ മാസം 30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിന്പിയ ചേന്പേഴ്സിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡ് സമ്മാനിക്കുമെന്നു വോളിഫാമിലി ക്ലബ് പ്രസിഡന്റ് എസ്. ഗോപിനാഥ് അറിയിച്ചു.