+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റയലിനെ പൂട്ടി പി​​എ​​സ്ജി

മാ​​ഡ്രി​​ഡ്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗ്രൂ​​പ്പ് എ​​യി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ വ​​രു​​ഞ്ഞു മു​​റു​​ക്കി പി​​എ​​സ്ജി​​യു​​ടെ ത്രി​​ല്ല​​ർ. റ​​യ​​ലി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ ക​​രിം
റയലിനെ പൂട്ടി പി​​എ​​സ്ജി
മാ​​ഡ്രി​​ഡ്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗ്രൂ​​പ്പ് എ​​യി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ വ​​രു​​ഞ്ഞു മു​​റു​​ക്കി പി​​എ​​സ്ജി​​യു​​ടെ ത്രി​​ല്ല​​ർ. റ​​യ​​ലി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ ക​​രിം ബെ​​ൻ​​സെ​​മ​​യു​​ടെ (17, 79) ഇ​​ര​​ട്ട ഗോ​​ളി​​ൽ പി​​ന്നി​​ലാ​​യ പി​​എ​​സ്ജി അ​​വ​​സാ​​ന പ​​ത്ത് മി​​നി​​റ്റി​​ലെ മൂ​​ന്ന് മി​​നി​​റ്റി​​നു​​ള്ളി​​ൽ ക​​ടം​​വീ​​ട്ടി സ​​മ​​നി​​ല പി​​ടി​​ച്ചു. കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ (81), പാ​​പ്ലോ സ​​ര​​ബി​​യ (83) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു പി​​എ​​സ്ജി​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.

സ​​മ​​നി​​ല​​യാ​​ണെ​​ങ്കി​​ലും ഗ്രൂ​​പ്പ് എ​​യി​​ൽ പി​​എ​​സ്ജി​​ക്കു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ റ​​യ​​ലും നോ​​ക്കൗ​​ട്ടി​​ൽ ക​​ട​​ന്നു.

സി​​റ്റി​​ക്ക് സ​​മ​​നി​​ല

ഗ്രൂ​​പ്പ് സി​​യി​​ൽ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 1-1ന് ​​ഷാ​​ക്ത​​ർ ഡൊ​​ണെ​​റ്റ്സ്കി​​നോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി. ഗോ​​ൽര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ഡ​​ണ്‍​ഡോ​​ഗ​​ണി​​ലൂ​​ടെ 56-ാം മി​​നി​​റ്റി​​ൽ മു​​ന്നി​​ൽ​​ക​​ട​​ന്ന സി​​റ്റി​​യെ 69-ാം മി​​നി​​റ്റി​​ൽ മ​​നോ​​ർ സോ​​ള​​മ​​നി​​ലൂ​​ടെ ഷാ​​ക്ത​​ർ ഒ​​പ്പം പി​​ടി​​ച്ചു.
സ​​മ​​നി​​ല​​യാ​​ണെ​​ങ്കി​​ലും ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി നോ​​ക്കൗ​​ട്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.