ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ ചെന്നൈയിൻ എഫ്സിക്ക് ആവേശോജ്വല ജയം. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ഹൈദരാബാദിനെയാണ് ചെന്നൈയിൻ കീഴടക്കിയത്. മൂന്ന് ഗോളുകളും ഇഞ്ചുറി ടൈമിലാണ് പിറന്നതെന്നത് മത്സരത്തിന്റെ ക്ലൈമാക്സ് ത്രില്ലടിപ്പിക്കുന്നതായി. സീസണിൽ ചെന്നൈയിന്റെ ആദ്യ ജയമാണ്.
90 മിനിറ്റ് ഗോൾ രഹിതമായ മത്സരത്തിൽ 90+2ാം മിനിറ്റിൽ ആന്ദ്രേ ഷെംബ്രിയിലൂടെ ചെന്നൈയിൽ മുന്നിലെത്തി. എന്നാൽ, 90+5-ാം മിനിറ്റിൽ മാത്യു ക്ലിംഗ്ലൂണിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ നെറിജസ് വാൽസ്കിസ് ചെന്നൈയിന് ജയം സമ്മാനിച്ചു.
ലീഗിൽ അഞ്ച് മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ചെന്നൈയിൻ നാല് പോയിന്റുമായി ഒന്പതാമതും ഹൈദരാബാദ് മൂന്ന് പോയിന്റുമായി പത്താമതുമാണ്.