+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമനില, എടികെ തലപ്പത്ത്

പൂ​​ന: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ഒ​​ഡീ​​ഷ എ​​ഫ്സി​​യും എ​​ടി​​കെ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. പൂ​​ന​​യി​​ലെ ശ്രീ ​​ശി​​വ ഛത്ര​​പ​​തി സ്റ്റേ​
സമനില, എടികെ തലപ്പത്ത്
പൂ​​ന: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ഒ​​ഡീ​​ഷ എ​​ഫ്സി​​യും എ​​ടി​​കെ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. പൂ​​ന​​യി​​ലെ ശ്രീ ​​ശി​​വ ഛത്ര​​പ​​തി സ്റ്റേ​​ഡി​​യ​​ത്തി​​ൽ​​ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ പ​​ന്ത​​ട​​ക്ക​​ത്തി​​ൽ ഒ​​ഡീ​​ഷ​​യാ​​യി​​രു​​ന്നു മു​​ന്നി​​ൽ. 62 ശ​ത​മാ​നം പ​ന്ത​ട​ക്ക​മു​ണ്ടാ​യി​ട്ടും ഒ​ഡീ​ഷ​യ്ക്ക് വ​ല​കു​ലു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ലീ​​ഗി​​ൽ ഒ​​ഡീ​​ഷ​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ സ​​മ​​നി​​ല​​യാ​​ണ്. എ​​ന്നാ​​ൽ, സീ​​സ​​ണി​​ൽ ആ​​ദ്യ സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യെ​​ങ്കി​​ലും എ​​ടി​​കെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത് എ​​ത്തി. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് മൂ​​ന്ന് ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യും ഒ​​രു തോ​​ൽ​​വി​​യു​​മാ​​യി 10 പോ​​യി​​ന്‍റോ​ടെ എ​​ടി​​കെ ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത് ആ​​ണ്. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​മാ​​യി ബം​​ഗ​​ളൂ​​രു എ​​ഫ്സി ര​​ണ്ടാ​​മ​​തു​​ണ്ട്.

മ​​ത്സ​​ര​​ത്തി​​ന്‍റെ 15-ാം മി​​നി​​റ്റി​​ൽ എ​​ടി​​കെ​​യു​​ടെ മ​​ല​​യാ​​ളി പ്ര​​തി​​രോ​​ധ താ​​രം അ​​ന​​സ് എ​​ട​​ത്തൊ​​ടി​​ക​​യ്ക്ക് മ​​ഞ്ഞ​​ക്കാ​​ർ​​ഡ് ല​​ഭി​​ച്ചു. 46-ാം മി​​നി​​റ്റി​​ൽ അ​​ന​​സി​​നെ പി​​ൻ​​വ​​ലി​​ച്ച് സു​​മി​​ത് റാ​​ത്തി​​യെ ക​​ള​​ത്തി​​ലി​​റ​​ക്കി. എ​​ടി​​കെ​​യു​​ടെ മ​​റ്റൊ​​രു മ​​ല​​യാ​​ളി താ​​ര​​മാ​​യ ജോ​​ബി ജെ​​സ്റ്റി​​നെ 60-ാം മി​​നി​​റ്റി​​ൽ ഇറക്കി ആ​​ക്ര​​മ​​ണ​​ത്തി​​നു മൂ​​ർ​​ച്ച​​കൂ​​ട്ടി. എ​​ങ്കി​​ലും സ​​മ​​നി​​ല കു​​ടു​​ക്ക് പൊ​​ട്ടി​​യി​​ല്ല.