+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ പിടിമുറുക്കി

കോ​ല്‍ക്ക​ത്ത: നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​യു​ടെ 27ാമ​ത്തെ ടെ​സ്റ്റ് സെ​ഞ്ചു​റി മി​ക​വി​ല്‍ ഇ​ന്ത്യ പി​ടി​മു​റു​ക്കി. ഇ​തി​നു​ശേ​ഷം പേ​സ​ര്‍മാ​രും കൂ​ടെച്ചേ​ര്‍ന്ന​തോ​ടെ ഇ​ന്ത്യ മ​ത്സ​ര​ത്തി​ല്‍ ആ​ധ
ഇ​ന്ത്യ​ പിടിമുറുക്കി
കോ​ല്‍ക്ക​ത്ത: നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​യു​ടെ 27-ാമ​ത്തെ ടെ​സ്റ്റ് സെ​ഞ്ചു​റി മി​ക​വി​ല്‍ ഇ​ന്ത്യ പി​ടി​മു​റു​ക്കി. ഇ​തി​നു​ശേ​ഷം പേ​സ​ര്‍മാ​രും കൂ​ടെച്ചേ​ര്‍ന്ന​തോ​ടെ ഇ​ന്ത്യ മ​ത്സ​ര​ത്തി​ല്‍ ആ​ധ്യ​പ​ത്യം നേ​ടു​ക​യും ചെ​യ്തു. ഇ​ന്ത്യക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ 241 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നിം​ഗ​്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ബം​ഗ്ലാ​ദേ​ശ് ത​ക​ര്‍ച്ച​യെ നേ​രി​ടു​ക​യാ​ണ്. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം തവണയും ഇ​ന്നിം​ഗ്‌​സ് തോ​ല്‍വി ഒ​ഴി​വാ​ക്കാ​ന്‍ നാ​ലു വി​ക്ക​റ്റ് മാ​ത്രം കൈ​യി​ലി​രി​ക്കേ ബം​ഗ്ലാ​ദേ​ശി​ന് 89 റ​ണ്‍സുകൂ​ടി വേ​ണം. ആറു വിക്കറ്റിന് 152 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്.

59 റ​ണ്‍സു​മാ​യി മു​ഷ്ഫി​ഖ​ര്‍ റ​ഹീ​മാ​ണ് ക്രീ​സി​ല്‍. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ഒ​മ്പ​തി​ന് 347 എ​ന്ന നി​ല​യി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്തി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 106 റ​ണ്‍സി​ന് ഓ​ള്‍ ഔ​ട്ടാ​യി​രു​ന്നു.

ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ആ​രം​ഭി​ച്ച ബം​ഗ്ലാദേ​ശി​ന് സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ റ​ണ്ണെ​ത്തും മു​ന്‍പേ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. സ്‌​കോ​ര്‍ പ​ത്ത് റ​ണ്‍സി​ലെ​ത്തും മു​മ്പു ബം​ഗ്ലാ​ദേ​ശി​ന് മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് സ്‌​കോ​ര്‍ 13ലെ​ത്തി​യ​പ്പോ​ള്‍ നാ​ലു പേ​ര്‍ പു​റ​ത്താ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ മ​ഹ​മ​ദു​ള്ള​യും മു​ഷ്ഫി​ഖ​ര്‍ റ​ഹീ​മും ഒ​രു​മി​ച്ച അ​ഞ്ചാം വി​ക്ക​റ്റ് സ​ഖ്യം ഇ​ന്ത്യ​ക്കു ത​ല​വേ​ദ​ന​യാ​യി. 69 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​രും സ്ഥാ​പി​ച്ച​ത്. ന​ല്ല​രീ​തി​യി​ല്‍ പോ​യി​ക്കൊ​ണ്ടി​രു​ന്ന കൂ​ട്ടു​കെ​ട്ട് മ​ഹ​മ​ദു​ള്ള പ​രി​ക്കേ​റ്റ് ക​യ​റി​യ​തോ​ടെ അ​വ​സാ​നി​ച്ചു. 39 റ​ണ്‍സാ​ണ് മ​ഹ​മ​ദു​ള്ള നേ​ടി​യ​ത്. പി​ന്നീ​ടെ​ത്തി​യ മെ​ഹ്ദി ഹ​സ​നും മോ​ശ​മാ​ക്കി​യി​ല്ല. റ​ഹീ​മി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ല്കി​പ്പോ​ന്നു. 51 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് തീ​ര്‍ത്ത സ​ഖ്യം ഇ​ഷാ​ന്ത് പൊ​ളി​ച്ചു. 15 റ​ണ്‍സ് നേ​ടി​യ ഹ​സ​ന്‍ പു​റ​ത്താ​യി. അ​വ​സാ​നം ത​യ്ജു​ള്‍ ഇ​സ്‌ലാ​മി (11)നെ​ക്കൂ​ടി പു​റ​ത്താ​ക്കി ഉ​മേ​ഷ് ര​ണ്ടാം ദി​വ​സം ഇ​ന്ത്യ​ക്ക് മേ​ല്‍ക്കൈ ന​ല്കി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ഷാ​ന്ത് ശ​ര്‍മ നാ​ലും ഉ​മേ​ഷ് യാ​ദ​വ് ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. രണ്ടിന്നിംഗ്സിലുമായി ഇഷാന്തിന് ഒന്പത് വിക്കറ്റായി.

നേ​ര​ത്തെ, മൂ​ന്നു വി​ക്ക​റ്റി​ന് 174 എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​വ​സം ആ​രം​ഭി​ച്ച ഇ​ന്ത്യ​ കോ​ഹ​്‌ലി​യു​ടെ ക​ന്നി ഡേ–​നൈ​റ്റ് ടെ​സ്റ്റ് സെ​ഞ്ചു​റി​യും വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ അ​ര്‍ധ സെ​ഞ്ചു​റി​യും ചേ​ര്‍ന്ന് ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​യി​രു​ന്നു. ത​ലേ​ന്ന് ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ര​ണ്ടാം ദിനം ബം​ഗ്ലാ​ദേ​ശ് ബൗ​ള​ര്‍മാ​ര്‍ ഭേ​ദ​പ്പെ​ട്ട രീ​തി​യി​ല്‍ പ​ന്തെ​റി​ഞ്ഞു. ക്യാ​പ്റ്റ​നൊ​പ്പം 99 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ച​ശേ​ഷ​മാ​ണ് ര​ഹാ​നെ (51) പു​റ​ത്താ​യ​ത്. ത​യ്ജു​ള്‍ ഇ​സ‌‌്‌ലാ​മി​നാ​യി​രു​ന്നു വി​ക്ക​റ്റ്. പി​ന്നീ​ടെ​ത്തി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്‌​ക്കൊ​പ്പം കോ​ഹ് ലി 53 ​റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു.

ജ​ഡേ​ജ​യെ ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കി അ​ബു ജ​യേ​ദ് സ​ഖ്യം പൊ​ളി​ച്ചു. ഇ​തി​നി​ടെ കോ​ഹ്‌ലി ​പി​ങ്ക് പ​ന്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി​യും നേ​ടി. 159 പ​ന്തി​ല്‍ 12 ഫോ​റു​ക​ള്‍ സ​ഹി​ത​മാ​ണ് കോ​ഹ്‌​ലി പി​ങ്ക് ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. വൃ​ദ്ധി​മാ​ന്‍ സാ​ഹ​യ്‌​ക്കൊ​പ്പം കോ​ഹ്‌ലി​ക്ക് അ​ധി​ക​നേ​രം പി​ടി​ച്ചുനി​ല്‍ക്കാ​നാ​യി​ല്ല. ത​യ്ജു​ള്‍ ഇ​സ്‌ലാ​മി​ന്‍റെ അ​വി​ശ്വ​സ​നീ​യ​മാ​യ ത​ക​ര്‍പ്പ​ന്‍ ക്യാ​ച്ചി​ലൂ​ടെ കോ​ഹ്‌ലി ​പു​റ​ത്താ​യി. 194 പ​ന്തു​ക​ള്‍ നേ​രി​ട്ട നാ​യ​ക​ന്‍ 18 ഫോ​റു​ക​ളോ​ടെ 136 റ​ണ്‍സെ​ടു​ത്തു. ഒ​രു ഘ​ട്ട​ത്തി​ല്‍ ആ​റി​ന് 329 റ​ണ്‍സെ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ, ര​ണ്ടു റ​ണ്‍സി​നി​ടെ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി ഒ​ന്‍പ​തി​ന് 331 റ​ണ്‍സെ​ന്ന നി​ല​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. എ​ബാ​ദ​ത്ത് ഹു​സൈ​ന്‍, അ​ല്‍ അ​മീ​ന്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ മൂ​ന്നും അ​ബു ജാ​യേ​ദ് ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.

കോ​ഹ്‌ലി​ക്കു മു​ന്നി​ല്‍ സ​ച്ചി​നും പോ​ണ്ടിം​ഗും

ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ എ​ല്ലാ ഫോ​ര്‍മാ​റ്റി​ലു​മാ​യി വി​രാ​ട് കോ​ഹ്‌​ലി​യു​ടെ 41–ാം സെ​ഞ്ചു​റി​യാ​ണി​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഓ​സീ​സി​ന്‍റെ ഇ​തി​ഹാ​സ നാ​യ​ക​ന്‍ റി​ക്കി പോ​ണ്ടിം​ഗി​നൊ​പ്പം. എ​ല്ലാ ഫോ​ര്‍മാ​റ്റി​ലു​മാ​യി കോ​ഹ്‌​ലി​യു​ടെ സെ​ഞ്ചു​റി നേ​ട്ടം 70 ആ​യി ഉ​യ​ര്‍ന്നു. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ (100), റി​ക്കി പോ​ണ്ടിം​ഗ് (71) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഇ​നി കോ​ഹ്‌​ലി​ക്കു മു​ന്നി​ലു​ള്ള​ത്.

സ്‌​കോ​ര്‍ബോ​ര്‍ഡ്

ബംഗ്ലാദേശ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് -106
ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ്

ബാറ്റിംഗ്
അ​ഗ​ര്‍വാ​ള്‍ സി ​മെ​ഹ്ദി ഹ​സ​ന്‍ ബി ​അ​ല്‍ അ​മീ​ന്‍ 14, രോ​ഹി​ത് എ​ല്‍ബി​ഡ​ബ്ല്യു ബി ​എ​ബാ​ദ​ത് ഹു​സൈ​ന്‍ 21, പൂ​ജാ​ര സി ​ഷ​ദ്മാ​ന്‍ ഇ​സ്‌ലാം ​ബി എ​ബാ​ദ​ത് 55, കോ​ഹ് ലി ​സി ത​യ്ജു​ള്‍ ബി ​എ​ബാ​ദ​ത് 136, ര​ഹാ​നെ സി ​എ​ബാ​ദ​ത് ബി ​ത​യ്ജു​ള്‍ 51, ജ​ഡേ​ജ ബി ​അ​ബു ജ​യേ​ദ് 12, സാ​ഹ നോ​ട്ടൗ​ട്ട് 17, അ​ശ്വി​ന്‍ എ​ല്‍ബി​ഡ​ബ്ല്യു ബി ​അ​ല്‍ അ​മീ​ന്‍ 9, ഉ​മേ​ഷ് യാ​ദ​വ് സി ​ഷ​ദ്മാ​ന്‍ ബി ​അ​ബു ജ​യേ​ദ് 0, ഇ​ഷാ​ന്ത് ശ​ര്‍മ എ​ല്‍ബി​ഡ​ബ്ല്യു ബി അ​ല്‍ അ​മീ​ന്‍ 0, മു​ഹ​മ്മ​ദ് ഷ​മി നോ​ട്ടൗ​ട്ട് 10, എ​ക്‌​സ്ട്രാ​സ് 22, ആ​കെ 89.4 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 347ന് ​ഡി​ക്ല​യേ​ഡ്.

ബൗ​ളിം​ഗ്
അ​ല്‍ അ​മീ​ന്‍ ഹു​സൈ​ന്‍ 22.4-3-85-3, അ​ബു ജ​യേ​ദ് 21-6-77-2, എ​ബാ​ദ​ത് ഹു​സൈ​ന്‍ 21-3-91-3 തയ്ജുൾ ഇസ്‌ലാം 25-2-80-1

ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം ഇ​ന്നിം​ഗ്‌​സ്

ഷ​ദ്മാ​ന്‍ ഇ​സ ലാം ​എ​ല്‍ബി​ഡ​ബ്ല്യു ബി ​ഇ​ഷാ​ന്ത് 0, ക​യെ​സ് സി ​കോ​ഹ് ലി ​ബി ഇ​ഷാ​ന്ത് 5, മോ​മി​നു​ള്‍ സി ​സാ​ഹ ബി ​ഇ​ഷാ​ന്ത് 0, മു​ഹ​മ്മ​ദ് മി​ഥു​ന്‍ സി ​ഷ​മി ബി ​ഉ​മേ​ഷ് 0, മു​ഷ്ഫി​ഖ​ര്‍ റ​ഹീം നോ​ട്ടൗ​ട്ട് 59, മ​ഹ​മ​ദു​ള്ള റി​ട്ട​യേ​ര്‍ഡ് ഹ​ര്‍ട്ട് 39, മെ​ഹ്ദി ഹ​സ​ന്‍ സി ​കോ​ഹ് ലി ​ബി ഇ​ഷാ​ന്ത് 15, ത​യ്ജു​ള്‍ ഇ​സ് ലാം ​സി ര​ഹാ​നെ ബി ​ഉ​മേ​ഷ് 11, എ​ക്‌​സ്ട്രാ​സ് 17, ആ​കെ 32.3 ഓ​വ​റി​ല്‍ ആ​റി​ന് 152.

ബൗ​ളിം​ഗ്
ഇ​ഷാ​ന്ത് ശ​ര്‍മ 9-1-39-4, ഉ​മേ​ഷ യാ​ദ​വ് 10.3-0-40-2, മു​ഹ​മ്മ​ദ് ഷ​മി 8-0-42-0, അ​ശ്വി​ന്‍ 5-0-19-0