കോല്‍ക്കത്ത: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീനയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചേര്‍ന്നാണ് ഇന്ത്യന്‍ മണ്ണിലെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് ഉദ്ഘാടനം ചെയ്തത്. മത്സരത്തിനുമുമ്പ് ഇരുവരും ചേര്‍ന്ന് ഈഡന് ഗാര്‍ഡന്‍സില്‍ സ്ഥാപിച്ച മണി മുഴക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രമുഹൂര്‍ത്തം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെയും ബംഗ്ലാദേശിന്യും ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റാണ്. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ കനത്ത സുരക്ഷയിലാണ് ഷേക് ഹസീന എ.എസ്.സി. ബോസ് അന്താരാഷ് ട്ര വിമാനത്താവളത്തിലെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കോല്‍ക്കത്ത മേയര്‍, പശ്ചിമ ബംഗാള്‍ നഗര വികസന, മുന്‍സിപ്പല്‍ കാര്യ മന്ത്രി ഫിര്‍ഹാദ് ഹക്കിം, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ സയീദ് മുസീം അലി, ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവാ ഗാംഗുലി ദാസ് എന്നിവരെത്തിയിരുന്നു.