ബ്രിസ്ബെയ്ന്‍: പന്ത് ചുരുണ്ടലിനെത്തുടര്ന്നുള്ള വിലക്കിനുശേഷം ഓസ്ട്രേലിന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യ ടെസ്റ്റ് സെഞ്ചുറി. പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വാര്‍ണറുടെ സെഞ്ചുറി മികവില്‍ ഓസ്ട്രേലിയ കുതിക്കുന്നു.
രണ്ടാം ദിവസത്തെ കളി നിര്‍ത്തിയപ്പോള്‍ ഒമ്പത് വിക്കറ്റ് കൈയിലിരിക്കേ ഓസ്ട്രേലിയയ്ക്ക് 72 റണ്‍സ് ലീഡായി. ഒരു വിക്കറ്റിന് 312 റണ്‍സ് എന്ന നിലയിലാണ്. 151 റണ്‍സുമായി വാര്‍ണറും 55 റണ്‍സുമായി മാര്‍നസ് ലബുഷയ്നുമാണ് ക്രീസില്‍. 97 റണ്‍സെടുത്ത ജോ ബേണ്‍സിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 240 റണ്‍സില്‍ അവസാനിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറി നേടാതെ വാര്‍ണര്‍ നിരാശപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടില്‍വച്ച് പത്ത് ഇന്നിംഗ്സില്‍നിന്ന് 95 റണ്‍സ് മാത്രമാണ് നേടാനായത്. ഓസീസ് ഓപ്പണര്‍ 22-ാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത് വളരെ ബുദ്ധിമുട്ടിയാണ്. 56 റണ്‍സിലെത്തിയപ്പോള്‍ പാക്കിസ്ഥാന് അരങ്ങേറ്റതാരം നസിം ഷായുടെ പന്തില്‍ വിക്കറ്റ്കീപ്പര്‍ പിടിച്ചു. ഇതോടെ 16കാരനായ പുതുമുഖ പേസര്‍ കന്നി വിക്കറ്റിന്റെ ആഘോഷവും തുടങ്ങി. എന്നാല്‍ ടിവി റിപ്ലേയില്‍ ഷാ ഓവര്‍സ്റ്റെപ് ചെയ്തുവെന്നു തെളിഞ്ഞതോടെ വാര്‍ണര്‍ക്ക് ആശ്വാസമായി. ഇതിനുശേഷം 93ലെത്തിയപ്പോള്‍ റണ്ണൗട്ടില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 99 റണ്‍സിലെത്തിയപ്പോള്‍ ചായയ്ക്കു പിരിഞ്ഞു.
തിരിച്ചെത്തിയതോടെ താരം സെഞ്ചുറി തികച്ചു. വളരെ കരുതലോടെ കളിച്ച വാര്‍ണര്‍ വെറും ഏഴ് ഫോര്‍ മാത്രം നേടിയാണ് സെഞ്ചുറിയിലെത്തിയത്. സ്വന്തം ഹോം ഗ്രൗണ്ടില്‍ കളിച്ച ബേണ്‍സിനെ സെഞ്ചുറിക്ക് മൂന്നു റണ്‍ അകലെ വച്ച് യാസിര്‍ ഷാ ക്ലീന്‍ബൗള്‍ഡാക്കി. വാര്‍ണര്‍-ബേണ്‍സ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 222 റണ്‍സിന്റെ സഖ്യമാണ് സ്ഥാപിച്ചത്. പരിചയസമ്പന്നരായ പേസര്‍മാരില്ലാതെയാണ് പാക്കിസ്ഥാന് ടീം ഓസ്ട്രേലിയയിലെത്തിയിരിക്കുന്നത്.
വാര്‍ണര്‍ക്കു കൂട്ടായി ലബുഷയ്നെത്തിയതോടെ ഓസീസ് സ്കോര്‍ കുറച്ചുവേഗത്തിലായി. തകരാതെനിന്ന ഈ രണ്ടാം വിക്കറ്റ് സഖ്യം 90 റണ്‍സ് എടുത്തിട്ടുണ്ട്. 94 പന്തില്‍ ആറു ഫോറുകളുടെ അകമ്പടിയിലാണ് ലബുഷയ്ന് അര്‍ധ സെഞ്ചുറി കടന്നത്. 265 പന്ത് നേരിട്ട വാര്‍ണര്‍ പത്തു ഫോറുകള്‍ മാത്രമാണ് നേടിയിരിക്കുന്നത്.