ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിന്‍ പര്യടനത്തിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്താന് തകര്‍ച്ച. ടോസ് നേടി ബാറ്റ് ചെയ്ത പാക്കിസ്ഥാന് 86.2 ഓവറില്‍ 240ന് എല്ലാവരും പുറത്തായി. ഓസീസ് പേസര്‍മാരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക് നാലും പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹെയ്സല്‍വുഡ് രണ്ടു വിക്കറ്റും വീഴ്ത്തി. ഒരണ്ണം നഥാന്‍ ലിയോണിനായിരുന്നു.
76 റണ്‍സെടുത്ത ആസാദ് ഷഫീഖാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഒരു വിക്കറ്റിന് 75 എന്ന നിലയില്‍നിന്ന പാക്കിസ്ഥാന് അഞ്ച് വിക്കറ്റിന് 94ലേക്ക് പതിച്ചു. പിന്നീട് ഷഫീഖ്, മുഹമ്മദ് റിസ്വാന് (37), യാസിര്‍ ഷാ (26) എന്നിവരുടെ പ്രകടനമാണ് പാക്കിസ്ഥാനെ മാന്യമായ സ്കോറിലെത്തിച്ചത്. പുതുമുഖ പേസര്‍ നസീം ഷാ ഏഴു റണ്‍സെടുത്തു പുറത്തായി.