പ്രൊവിഡന്‍സ് (ഗയാന): ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ട്വന്റി 20 പരമ്പരയില്‍ 5-0ന്റെ സമ്പൂര്‍ണ ജയം നേടി. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ വേദാ കൃഷ്ണമൂര്‍ത്തി, ജെമിമ റോഡ്രിഗസ് എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഒപ്പം ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും ചേര്‍ന്നപ്പോള്‍ ഇന്ത്യ 61 റണ്‍സിനു ജയിച്ചു.
റോഡ്രിഗസും (56 പന്തില്‍ 50), കൃഷ്ണമൂര്‍ത്തിയും (48 പന്തില്‍ 57 നോട്ടൗട്ട്) മൂന്നാം വിക്കറ്റില്‍ ഒരുമിച്ച് 117 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ഇവരുടെ മികവില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിന് 134 റണ്‍സ് നേടി. നാല് ഓവറില്‍ ഷഫാലി വര്‍മ (9), സ്മൃതി മന്ദാന (7) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ രണ്ടു വിക്കറ്റിന് 17 എന്ന നിലയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ റോഡ്രിഗസ്-കൃഷ്ണമൂര്‍ത്തി കൂട്ടുകെട്ട് പിടിച്ചുനിന്നതോടെ ഇന്ത്യക്ക് മാന്യമായ സ്കോര്‍ ലഭിച്ചു.
മറുപടി ബാറ്റിംഗില്‍ അച്ചടക്കത്തോടെ ബൗള്‍ ചെയ്ത ഇന്ത്യയുടെ മുന്നില്‍ വിന്‍ഡീസ് തകര്‍ന്നു. 20 ഓവറില്‍ ഏഴു വിക്കറ്റിന് 73 റണ്‍സ് എന്ന നിലയില്‍ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു.
നാല് ഓവറില്‍ രണ്ടു വിക്കറ്റന് 13 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട വിന്‍ഡീസിന് അതില്‍നിന്നു കരകയറാനായില്ല. 14 ഓവറിലെത്തിയപ്പോള്‍ അവരുടെ പകുതി പേര് പുറത്തായി. 22 റണ്‍സെടുത്ത ഓപ്പണര്‍ കയ്ഷോന നൈറ്റാണ് ടോപ് സ്കോറര്‍. ഷിമെയ്ന്‍ കാംബെല്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി അന്‍ജും പട്ടേല്‍ മൂന്നു റണ്‍സിനു രണ്ടു വിക്കറ്റ് വീഴ്ത്തി. രാധാ യാദവ്, പൂനം യാദവ്, പൂജ വസ്ത്രാകര്‍, ഹര്‍ലീന്‍ ദിയോള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സ്കോര്‍ ചുരുക്കത്തില്‍ ഇന്ത്യ: 20 ഓവറില്‍ മൂന്നിന് 134 (ജെമിമ റോഡ്രിഗസ് (50), വേദ കൃഷ്ണമൂര്‍ത്തി (57 നോട്ടൗട്ട്); ഹെലോ മാത്യൂസ് 1/23
വെസ്റ്റ് ഇന്‍ഡീസ് : 20 ഓവറില്‍ ഏഴിന് 73, (കയ്ഷോന നൈറ്റ് (22), അന്‍ജും പട്ടേല്‍ 2/3)