കൊച്ചി: ഏഴാമത് ദേശീയ സബ് ജൂണിയർ ഫിസ്റ്റ്ബോൾ ചാന്പ്യൻഷിപ്പ് 23, 24 തീയതികളിൽ എറണാകുളം ഫാക്ട് ടൗണ്‍ഷിപ്പ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. തമിഴ്നാടാണ് നിലവിലെ ചാന്പ്യന്മാർ. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 15 ടീമുകൾ പങ്കെടുക്കുമെന്നു കേരള ഫിസ്റ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ടി.എം. സാക്കിർ ഹുസൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ പതിനാറാം നൂറ്റാണ്ടിൽ രൂപംകൊണ്ട കായികയിനമായ ഫിസ്റ്റ്ബോൾ ഏറെക്കുറെ വോളിബോളുമായി സാദൃശ്യമുള്ള മത്സരമാണ്. ഇന്ത്യയുൾപ്പെടെ 66 രാജ്യങ്ങളിൽ ഈ കളി നിലവിലുണ്ട്.