സംസ്ഥാന സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്... അതൊരു ആവേശമാണ്, ആഘോഷവും... കായിക താരങ്ങളും പരിശീലകരും മാതാപിതാക്കളും കാണികളും മാധ്യമങ്ങളുമെല്ലാം പൊരിവെയിലില്‍ എരിപൊരിസഞ്ചാരം നടത്തുന്ന ഒരു ഉത്സവം. കായികകരുത്തിന്റെ അളവും തിരിവും ഇവിടെ നടക്കുന്നു. ഇതിന്റെയെല്ലാം ആകെത്തുകയായി മലയാളക്കരയുടെ ഭാവി വാഗ്ദാനങ്ങള്‍ പിറവികൊള്ളുന്നു. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ കൊടിയിറങ്ങിയ 63-ാമത് സംസ്ഥാന കായികമേളയിലും അത്തരമൊരു അളവും തിരിവും നടന്നു. ചിലര്‍ ചിരിച്ചപ്പോള്‍ മറ്റു ചിലര്‍ മനസില്കുറിച്ചിട്ടു, ഇത്തവണയല്ല... അടുത്തതവണ തീര്‍ച്ചായും എന്ന്.
മാറ്റമില്ല...
സമീപനാളില്‍ കണ്ടുവരുന്ന കിരീട ആധിപത്യങ്ങള്‍ കണ്ണൂരിന്റെ വിപ്ലവമണ്ണിലും ഭേദിക്കപ്പെട്ടില്ല. കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ചാമ്പ്യന്‍ സ്കൂള്‍പട്ടം ആറാം തവണയും കരസ്ഥമാക്കി നാട്ടിലേക്കു മടങ്ങി. അവസാന ദിവസംവരെ കിരീടത്തിനായി അതിശക്തമായ പോരാട്ടവുമായി പാലക്കാട് കല്ലടി സ്കൂള്‍ ഉണ്ടായിരുന്നു. മീറ്റിന്റെ രണ്ടും മൂന്നും ദിനങ്ങളിലും നാലാം ദിനത്തിന്റെ ആദ്യമണിക്കൂറുകളിലും കല്ലടിയായിരുന്നു പോയിന്റ് നിലയില്‍ ഒന്നാമത്. ജില്ല അടിസ്ഥാനത്തിലുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് എറണാകുളത്തിന്റെ പക്കല്‍നിന്ന് രണ്ട് വര്‍ഷത്തിനുശേഷം പാലക്കാട് തിരിച്ചുപിടിച്ചു. ഈ രണ്ടു ജില്ലകള്‍ക്കു പുറത്തേക്ക് കിരീടം ഇത്തവണയും പോയില്ല.
മാറ്റമുണ്ടായി...
മുന്‍വര്‍ഷങ്ങളില്‍ കോതമംഗലം സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍, പാലക്കാട് കല്ലടി, പറളി തുടങ്ങിയ സ്കൂളുകളുടെ ഏകപക്ഷീയ മുന്നേറ്റങ്ങളായിരുന്നു മിക്കപ്പോഴും ഉണ്ടായിരുന്നത്. എന്നാല്‍, കണ്ണൂരില്‍ അതിനു മാറ്റമുണ്ടായി. 16 വര്‍ഷത്തിനുശേഷം കണ്ണൂരിലേക്ക് സ്കൂള്കായികമേള തിരിച്ചെത്തിയപ്പോള്‍ ഒരുപിടി സ്കൂളുകളുടെ ഉദയത്തിനും സാക്ഷ്യംവഹിച്ചു. അതില്‍ എടുത്തുപറയേണ്ടത് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്, കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസ്, തൃശൂര്‍ ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസ്, കണ്ണൂര്‍ എളയാവൂര് സിഎച്ച്എംഎച്ച്എസ്എസ്, കണ്ണൂര്‍ ജിവിഎച്ച്എസ്എസ് തുടങ്ങിയവയായിരുന്നു. പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ്, ഉഷ സ്കൂള്‍, മേഴ്സിക്കുട്ടന്‍ അക്കാഡമി തുടങ്ങിയ പ്രത്യേക മത്സര ഇനങ്ങളില്‍മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന അക്കാഡമികളുടെ കരുത്തും ഇത്തവണ ദര്‍ശിച്ചു.
എളയാവൂര് എസ്എംവിഎച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് കണ്ണൂര്‍, കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസ് എന്നിവയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കരുത്തറിയിക്കാതിരുന്നു സ്കൂളുകളായിരുന്നു ഇവ എന്നതും വസ്തുതയാണ്. ഒരു കാലത്ത് സംസ്ഥാന സ്കൂള്‍ കായികമേളകളിലെ കരുത്തരായിരുന്ന കണ്ണൂര്‍ ഇടയ്ക്ക് ഏറെ പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ അവരുടെ നല്ല തിരിച്ചുവരവിനും കണ്ണൂര്‍ സര്‍വകലാശാല സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. കോരുത്തോടിന്റെ വിജയഭേരിയായിരുന്നു കണ്ണൂരില്‍ അവസാനമായി നടന്ന കായികമേളയില്‍ മുഴങ്ങിയത്. കോരുത്തോടിന്റെ സ്വന്തം തോമസ് മാഷ് അണിനിരത്തിയ പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസ് രണ്ട് സ്വര്‍ണമടക്കം 10 മെഡല്‍ നേടിയതും ശ്രദ്ധേയം. പതിറ്റാണ്ടുകള്‍ക്കുശേഷം കോതമംഗലം സെന്റ് ജോര്‍ജിന്റെ അസാന്നിധ്യം കായികമേളയില്‍ നിഴലിച്ചു.
താരോദയങ്ങള്‍...
2020 ലോക ജൂണിയര്മീറ്റിനുള്ള ദേശീയ ക്യാമ്പില്‍നിന്ന് വിട്ടുനില്‍ക്കുന്ന ആന്‍സി സോജന് വിമര്‍ശനം അര്‍ഹിക്കുന്നുണ്ടെങ്കിലും കണ്ണൂര്‍ മീറ്റില്‍ തരംഗമായത് നാട്ടികയുടെ ആന്സിതന്നെയായിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപ്, 100, 200 മീറ്റര്‍ പോരാട്ടങ്ങളില്‍ മീറ്റ് റിക്കാര്‍ഡ് കുറിച്ച് ട്രിപ്പിള്‍ സ്വര്‍ണത്തോടെയാണ് ആന്‍സി നാട്ടിലേക്കു മടങ്ങിയത്.
സബ് ജൂണിയര്‍ വിഭാഗത്തില്‍ എം.കെ. വിഷ്ണു, ശാരിക സുനില്‍കുമാര്‍, ജൂണിയര്‍ വിഭാഗത്തില്‍ എസ്. അക്ഷയ്, പ്രതിഭ വര്‍ഗീസ്, സീനിയര്‍ ലോംഗ്ജംപില് റിക്കാര്‍ഡ് സ്വര്‍ണംനേടിയ ടി.ജെ. ജോസഫ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്.
പ്രഖ്യാപനങ്ങള്‍, ശ്രമങ്ങള്‍...
ഓവറോള്‍ ചാമ്പ്യന്മാരാകുന്ന സ്കൂളിന് മൂന്ന് ലക്ഷം രൂപയും തൊട്ടുപിന്നിലെത്തുന്നവര്ക്ക് രണ്ടും ഒന്നും ലക്ഷംവീതവും ഇത്തവണത്തെ മീറ്റില്‍ സര്‍ക്കാര്‍ സമ്മാനിച്ചു. ചെലവു ചുരുക്കലിന്റെ പേരില്‍ റവന്യു ജില്ലാ മീറ്റില്‍ മൂന്നാം സ്ഥാനത്തുവന്നവരെ ഇത്തവണ സംസ്ഥാന കായികോത്സവത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ജില്ലയിലെ മൂന്നാം സ്ഥാനക്കാര്‍ സംസ്ഥാന മീറ്റില്‍ സ്വര്‍ണം നേടിയ ചരിത്രമുണ്ട്.
സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള പരിക്കുകളുടെ പ്രളയവും ഇത്തവണ കണ്ടു. നടത്തിപ്പിലെ കൃത്യതകൊണ്ടും സംഘാടന മികവുകൊണ്ടും കായികോത്സവം ഗംഭീരമായി അവസാനിച്ചു. വാം അപ്പ് ഏരിയ ഇല്ല എന്നതും അതികഠിന ചൂടും മാത്രമാണ് പ്രശ്നമായത്. അടുത്തവര്‍ഷംമുതല്‍ മീറ്റ് അഞ്ച് ദിവസമാക്കാനുള്ള നീക്കമുണ്ട്. അങ്ങനെയെങ്കില്‍ കുട്ടികളുടെ ആരോഗ്യത്തിന് അതു ഗുണമാകും. ഡിസംബര്‍ ആദ്യവാരം പഞ്ചാബില്‍ നടക്കുന്ന ദേശീയ സ്കൂള്‍ മീറ്റില്‍ മലയാളിതാരങ്ങളുടെ മിന്നും പ്രകടനത്തിനായാണ് കായികകേരളത്തിന്റെ ഇനിയുള്ള കാത്തിരിപ്പ്...
അനീഷ് ആലക്കോട്