ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് ടോട്ടനത്തിന്റെ പരിശീലകനായി ഹൊസെ മൗറിഞ്ഞോയെ നിയമിച്ചു. മൗറിസിയോ പൊച്ചെറ്റിനൊയെ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയതോടെയാണ് മൗറിഞ്ഞോ സ്ഥാനമേറ്റത്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് മുന്‍ പരിശീലകനായിരുന്ന മൗറിഞ്ഞോയുമായി 2022-03 സീസണ് വരെയാണ് ടോട്ടനം കരാറിലായിരിക്കുന്നത്. ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ടോട്ടനം തുടരുന്ന മോശം പ്രകടനമാണ് പൊച്ചെറ്റിനോയുടെ പുറത്താകലിനു കാരണമായത്. നിലവില്‍ 14-ാം സ്ഥാനത്താണ് ടോട്ടനം. 11 പോയിന്റ് മാത്രമാണ് ടോട്ടനത്തിനിപ്പോള് ഉള്ളത്.
2014ല്‍ സതാംപ്ടണില്‍നിന്ന് ടോട്ടനത്തിന്റെ പരിശീലകനായെത്തിയശേഷം ക്ലബ്ബിന് കിരീടങ്ങള്‍ സമ്മാനിക്കാനായില്ലെങ്കിലും പല നേട്ടങ്ങളിലേക്കും നയിച്ചു. ക്ലബ്ബിനെ ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു. ചെല്‍സിയുടെ പരിശീലകനായി രണ്ടു തവണ (2004-07, 2013-15) ചുമതലയേറ്റപ്പോള്‍ മൂന്നു പ്രാവശ്യം ക്ലബ് പ്രീമിയര്‍ ലീഗ് ജേതാക്കളായി. 2016ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി തിരിച്ചെത്തിയ മൗറിഞ്ഞോയെ ക്ലബ്ബിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് 2018ല്‍ പുറത്താക്കുകയും ചെയ്തു. ശനിയാഴ്ച വെസ്റ്റ്ഹാം യുണൈറ്റഡിനെതിരേയുള്ള മത്സരത്തോടെയാണ് ടോട്ടനത്തിനൊപ്പമുള്ള മൗറിഞ്ഞോയുടെ കാലത്തിന് തുടക്കമാകുന്നത്.