കണ്ണൂർ: സീനിയർ ഹാമർ ത്രോയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കെസിയ മറിയം ബൈന്നിക്ക് മീറ്റ് റിക്കാർഡ്. 2018 ൽ മാതിരപ്പള്ളി ജിവിഎച്ച്എസ്എസിലെ അനീഷ അഗസ്റ്റിൻ സ്ഥാപിച്ച 44.05 മീറ്റർ ദൂരമാണ് കെസിയ മറികടന്നത്. 53.55 ദൂരമാണ് പുതിയ ദൂരം.
കഴിഞ്ഞ വർഷം ജൂണിയർ ഹാമർ ത്രോയിലും കെസിയ റിക്കാർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഇത്തവണ കെസിയയുടെ സഹപാഠിയും കൂട്ടുകാരിയുമായ ബ്ലെസി ദേവസ്യ ഈ റിക്കാർഡ് മറികടന്നിരുന്നു. സീനിയർ ഷോട്ട് പുട്ടിലും കെസിയ സ്വർണം നേടിയിരുന്നു. കോട്ടയം സംക്രാന്തി തോട്ടുങ്കൽ ടി.എം.ബെന്നിയുടെയും ബിൻസിയുടെയും മകളായ കെസിയ മാതിരപ്പള്ളി ജിവിഎച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർഥിനിയാണ്.